Latest News

സംഘട്ടനം; കേസെടുത്തു

തളിപ്പറമ്പ്: കരിമ്പം സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തെരുവി ലേക്കും വ്യാപിച്ചു. ഇന്നലെ വൈകുന്നേരം കാ ക്കാത്തോട് ബസ്റ്റാന്റില്‍ വെച്ച് പരസ്പരം ഏറ്റുമു ട്ടിയ വിദ്യാര്‍ത്ഥികളെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എ സ്‌ഐ പി.എ. ബിനുമോഹന്റെ നേതൃത്വത്തില്‍ പോലീസ് കസറ്റഡിയിലെടുത്തു. ഇവരില്‍ ആറുപേ ര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇന്ന ലെ രാവിലെ കോളേജില്‍ വെച്ച് ഒന്നാം വര്‍ഷ വി ദ്യാര്‍ത്ഥികളും രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളും ഏറ്റു മുട്ടിയിരുന്നു. ഇതില്‍ ഒരു ഒന്നാം വര്‍ഷ വിദ്യാര്‍ ത്ഥി ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതി ന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ കാക്കാത്തോട് ബസ്റ്റാന്റില്‍ വെ ച്ച് വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടിയത്. സംഭ വത്തില്‍ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി ഏ ഴാംമൈലിലെ കക്കോട്ടകത്ത് നടുവിലെ പുരയില്‍ മുഹമ്മദ് നദീറിന് പരിക്കേറ്റു. നദീറിനെ മര്‍ദ്ദിച്ചതിന് മുഹമ്മദ് ജപ്രീദ്, മുഹമ്മദ് ഷബീര്‍, അഫ്‌സല്‍, മു ഹമ്മദ് ആഷിഖ്എന്നിവരുടെയുംകണ്ടാലറിയാവു ന്നരണ്ടുപേര്‍ക്കെതിരെയുംപോലീസ്‌കേസെടുത്തു. 

No comments:

Post a Comment