Latest News

വാഹനാപകടം: വെള്ളൂരില്‍ ബസ്സ് ഡ്രൈവറെ ഒരുസംഘം മര്‍ദ്ദിച്ചു

പയ്യന്നൂര്‍: ദേശീയപാതയില്‍ വെള്ളൂര്‍ സ്‌കൂള്‍ സ്റ്റോപ്പിന് സമീപം വാഹനാപകടം. ഇന്ന് രാവിലെ ഒമ്പതരമണിയോടെയാണ് അപകടം. കാസര്‍കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എല്‍.14-എല്‍.2333നമ്പര്‍ സ്വകാര്യ ബസ്സ് മുന്നില്‍ പോവുകയായിരുന്ന കെ.എല്‍.58-ടിഇഎം-10/02നമ്പര്‍ സ്വിഫ്റ്റ് കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍കാര്‍ തൊട്ടുമുന്നിലുണ്ടായിരുന്ന കെ.എല്‍.14-കെ.1344നമ്പര്‍ സ്വിഫ്റ്റ് കാറിലിടിക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ ഒരുസംഘം സ്വകാര്യബസ്സ് ഡ്രൈവര്‍ ബേഡകം സ്വദേശി മണികണ്ഠനെ മര്‍ദ്ദിച്ചു. പയ്യന്നൂര്‍ പോലീസെത്തി ഡ്രൈവറെയും മൂന്ന് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

No comments:

Post a Comment