Latest News

പരിസ്ഥിതി വാദം 'വികസന' വിരുദ്ധമല്ല

പയ്യന്നൂര്‍ പെരുമ്പയില്‍ തണലും ജീവവായുവും വര്‍ഷങ്ങളായി നല്കി വരുന്ന മരം ' വികസന'ത്തിന്റെ പേരില്‍ മുറിച്ചു മാറ്റുകയുണ്ടായി. മരം മുറിക്കാന്‍ അനുമതി ഇല്ലാത്തതിലനാല്‍ അതു തടയുന്നതിനായി പരിസ്ഥിതി പ്രവര്‍ത്തകനായ ഭാസ്‌കരന്‍ വെള്ളൂര്‍ മരംമുറി നടക്കുന്നതിനിടയില്‍ മരത്തിനു മുകളില്‍ കയറി തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. അവിടെവെച്ചു
പൊതുമരാമത്ത് അസി. ഇഞ്ചിനീയറെ വിളിക്കുകയും പരാതിപ്പെടുക യുമുണ്ടായി. മുറിക്കാനുളള അനുവാദം അവിടെ മറ്റൊരു മരത്തിനായിരി ക്കെയാണ് അനുവാദമില്ലാത്ത മരം മുറിച്ചു മാറ്റുന്നത് എന്ന വിവരം അറിയിച്ചു കൊണ്ടാണ് ഭാസ്‌കരന്റെ തടസ്സപ്പെടുത്തല്‍ ഉണ്ടായത്. എന്നാല്‍ തടസ്സപ്പെടുത്താന്‍ എത്തിയ ഭാസ്‌കരനെ വലിച്ചിഴച്ചു പൊതിരെ തല്ലുകയായിരുന്നു. പെരുമ്പയില്‍ ഈ മരം നല്‍കിയ തണലും വായുവുമെല്ലാം അനുഭവിച്ച സാധാരണക്കാരനില്‍ സാധാരണക്കാരായവര്‍ ചെയ്തത് എന്നതു ഏറെ വേദനാജനകമാണെന്നു പറയേണ്ടിയിരിക്കുന്നു. റോഡ് വീതി കൂട്ടുന്നതിന്റെയോ ഡ്രെയിനേജ് ഉണ്ടാക്കുന്നതിന്റേയോ ഭാഗമല്ലാതെ അതൊക്കെ തീര്‍ന്നിരിക്കെ, എന്നൊ വരാന്‍ പോകുന്ന വികസന കാര്യങ്ങള്‍ പറഞ്ഞാണ് ഈ മരത്തിന്റെ മേല്‍ ഈ കൊടും വേനല്‍ക്കാലത്ത് കോടാലി ഇറക്കി മരം മുറിച്ചുതള്ളിയത്. കൂടാതെ മറ്റൊരു മരത്തിന്റെ ശാഖകള്‍ മുറിച്ചു മാറ്റുകയും ചെയ്തിരിക്കുന്നത്. ഇവിടെ ഭാസ്‌കരന്റെ മേല്‍ കൈയും നാവുമിട്ടു അലക്കിയവര്‍ ഒന്നും തന്നെ അന്ധന്‍മാരോ വിവരം കുറഞ്ഞവരോ ഒന്നുമല്ല. അവരുടെതായും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ ഭാഗമായും നല്ല രീതിയില്‍ പല സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സാധാരണതൊ ഴിലാളികളും യുവാക്കളുമായിരുന്നു എന്നത് കാണുമ്പോള്‍ നമ്മുടെ സ്ഥിതി ഇത്രമാത്രം പരിതാപകരമാണെന്ന് കാണേണ്ടിയിരിക്കുന്നു. എന്തൊ അന്നേ ദിവസം ഇതെ ആളുകളുടെ മുന്‍കയ്യില്‍ അതിനു തൊട്ടടുത്തായി തണല്‍ മരങ്ങളുടെ തൈകള്‍ വെച്ചു വെള്ളം നനച്ചു വെച്ചിരിക്കുന്നു എന്നതു കാണുമ്പോള്‍ ഇവര്‍ ആരും തന്നെ മോശക്കാരല്ല വളരെ നല്ലവരാണെന്നും പരിസ്ഥിതി നാശത്തില്‍ ഉല്‍കണ്ഠ ഉള്ളവരും തന്നെയാണെന്നും കാണാന്‍ കഴിയും.എന്നാല്‍ മരം വെട്ടിമാറ്റിയതില്‍ ഉല്‍കണ്ഠയുള്ള പ്രകൃതിസ്‌നേഹികള്‍ അവശേഷിക്കുന്ന കുറ്റിയില്‍ സമര്‍പ്പിക്കാനായി റീത്തുമായി അടുത്തദിവസം എത്തിയപ്പോള്‍ റീത്ത്‌വെക്കാന്‍ അനുവദിക്കാതെ ഭാസ്‌കരന് എതിരായി ഏറെ ആരോപണങ്ങള്‍ നടത്തുകയായിരുന്നു. ഭാസ്‌കരന്‍ വീടു കെട്ടിയതും മരം ഉപയോഗിച്ചതും ആളുകളെ പറ്റിച്ചു കാശു വാങ്ങുന്നതുമായ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍. ഈ പറഞ്ഞവര്‍ ഒന്നും അറിയാത്ത ഒരു കാര്യമുണ്ട്.
പല മാഫിയകളും ഭാസ്‌കരനു വില പറഞ്ഞിട്ടുണ്ട്. അതെല്ലാം ധീരതയോടെ തട്ടിമാറ്റി ഇന്നും ക്ലാസ് എടുത്താല്‍ കിട്ടുന്ന ചെറിയ സംഖ്യയും തന്റെ ഭാര്യ നടത്തുന്ന ചെറിയൊരു കടയില വരുമാനം കൊണ്ടു മാത്രം രണ്ടു കുട്ടികളുമായി അവരുടെ വിദ്യാഭ്യാസത്തിനും മറ്റുമായി ആരുടെ മുമ്പിലും കൈനീട്ടാതെ വളരെ മാന്യമായി തന്നെയാണ് ഭാസ്‌കരന്‍ ജീവിക്കുന്നത്. ചെറിയൊരു വീട് താമസിക്കാന്‍ മാത്രമായി വളരെ പ്രയാസപ്പെട്ടു
തന്നെയുണ്ടാക്കിയതാണ്. അതിനെയും എതിര്‍ത്തവരുണ്ട്. റീത്ത് വെച്ചാല്‍ അത് അവിടെ കാണില്ലെന്നും വെച്ചവര്‍ വന്നപോലെ തിരിച്ചു
പോവില്ലെന്ന വെല്ലുവിളിയും ചിലരില്‍ നിന്നുണ്ടായി.
വന്നവരെ സംബന്ധിച്ചു തികച്ചും അഹിംസാവാദികളായതിനാല്‍ അവരുടെ ഏതെങ്കിലും ചെറിയൊരു പ്രവര്‍ത്തനം കൊണ്ടു സമൂഹത്തില്‍ ദോഷകരമായ ഒന്നും ഉണ്ടാവരുതെന്നതിനാല്‍ പരിപാടി ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. ഈ സമയം ഏറെ പേര്‍ വന്നവര്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു. എല്ലാവരുമായും വലിയൊരു ചര്‍ച്ച തന്നെ അവിടെ തുടര്‍ന്നു നടന്നു. കൂടുതല്‍ ചര്‍ച്ചയ്ക്കും പഠനത്തിനും തയ്യാറാണെന്നു കൂടി അറിയിച്ചാണ് പിരിഞ്ഞു പോയത്. എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനവും സൗഹാര്‍ദ്ദവുമാണെന്നിരിക്കെ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ദീര്‍ഘവീക്ഷണമില്ലാത്ത പല നടപടികളും ജനങ്ങള്‍ക്കിടയില്‍ കക്ഷി രാഷ്ട്രീയ വേര്‍തിരിവില്‍ പക്ഷം പിടിക്കാനും തമ്മിലടിക്കാനുമുള്ള
അവസരം ഉണ്ടാക്കുന്നു. ഭാസ്‌കരനെ പോലുള്ളവര്‍ വര്‍ഷങ്ങളായി
പ്രകൃതിസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ പരിഹസിച്ചവര്‍ എല്ലാം തന്നെ കാലത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് മരം വെക്കാനും സംരക്ഷിക്കാനും വിഷമുക്ത കൃഷി നടത്താനും എല്ലാം മുന്നോട്ട് വരുന്നത് നല്ല കാര്യം തന്നെ. അപ്പോഴും ഇന്നു കനിമധുരം എന്ന പേരിലും മറ്റുമായി ഏറെ ചെടികളും മറ്റും ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു വെക്കുന്നുണ്ട് എന്നതും കൂടാതെ പല സംഘടനകളുടെയും പേരില്‍ നടക്കുന്ന
മരംവെപ്പു ഉത്സവങ്ങള്‍ എല്ലാം ഭൂമിയില്‍ തളിര്‍ത്ത് വളരേണ്ടത്
ആവശ്യമായിരിക്കെ ഇവിടെ വര്‍ഷങ്ങളായി നടന്നിരുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഒന്നും ജനങ്ങളുടെ വികസനത്തിനു എതിരായിരുന്നില്ല എന്നൂ കൂടി കാണണം. സ്ഥാപിത താല്പര്യം മുന്നില്‍ വെച്ചു 'വികസനം' സാധാരണക്കാരുടെതാവാതെ ചുരുക്കം ചിലര്‍ക്ക് എന്തുംചെയ്തു എന്തുമാകാമെന്നത് മാത്രമാകുമ്പോള്‍ അതിനു എതിരായി തിരിയേണ്ടവര്‍ ഒന്നിക്കുകയാണ് വേണ്ടത്.

No comments:

Post a Comment