Latest News

പയ്യന്നൂരില്‍ അമ്പത് , നൂറ് രൂപയുടെ മുദ്രക്കടലാസുകള്‍ കിട്ടാനില്ല; ജനം ദുരിതത്തില്‍

പയ്യന്നൂര്‍: ആവശ്യത്തിന് മുദ്രക്കടലാസുകള്‍ കിട്ടാതെ ജനം വലയുന്നു. സാധാരണക്കാര്‍ ഏറെ ആവശ്യപ്പെടുന്ന അമ്പത് നൂറുരൂപയുടെ മുദ്രക്കടലാസുകളാണ് പയ്യന്നൂരില്‍ കിട്ടാനില്ലാത്തത്. ഇതുമൂലം രണ്ടുദിവസമായി ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ആവശ്യക്കാര്‍ മുദ്രപത്രങ്ങള്‍ക്ക് വേണ്ടര്‍മാരെ സമീപിക്കുമ്പോള്‍ ഇവ ലഭ്യമല്ലെന്ന് പറഞ്ഞ് തിരിച്ചയക്കേണ്ട സ്ഥിതിയിലാണ്. വാടക എഗ്രിമെന്റും മറ്റും സാധാരണനിലയില്‍ ഏറ്റവും അധികം ആവശ്യക്കാര്‍ ആശ്രയിക്കുന്നത് അമ്പത്, നൂറ് രൂപകളുടെ മുദ്രക്കടലാസുകളാണെന്നതാണ് സാധാരണ ജനങ്ങളെയും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെയും ഏറെ ബുദ്ധിമുട്ടിക്കുന്നത്.

No comments:

Post a Comment