Latest News

വയോധിക മരിച്ചനിലയില്‍ കൊലപാതകമെന്ന് സംശയം

തളിപ്പറമ്പ്: വയോധികയെ ദൂരൂഹ സാഹചര്യത്തില്‍ വീട്ടിനക ത്ത് മരിച്ച നിലയില്‍ കണ്ടെ ത്തി. പാലകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ വാണിയം വളപ്പില്‍ അതുല്യ നിവാസില്‍ ചെറിയക്കുട്ടിയെയാണ്(90) കിടപ്പുമുറിയിലെകട്ടിലില്‍നിന്നും വീണുമരിച്ചനിലയില്‍ കാണപ്പെട്ടത്.
വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തുറന്ന മക്കളാണ് മരിച്ച നലയില്‍ കണ്ടത്. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എ. ബിനുമോഹന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെ ത്തി. മൃതദേഹം മറ്റൊരു മുറിയിലേക്ക് മാറ്റിക്കിടത്തിയതായി പോലീസ് സംശയിക്കുന്നു. മുറിയില്‍ ചോരപ്പാടുകള്‍ കണ്ടെത്തിയതായിപോലീസ്പറഞ്ഞു. ഫോ റന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെ ത്തിപരിശോധന നടത്തി.ഇന്‍ ക്വി സ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ മോര്‍ട്ടത്തിനായി പരിയാരം മെ ഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തില്‍ദുരൂഹ തയുള്ളതായിസംശയിക്കുന്നു. ഇന്ദിര, നളിനി, ശ്രീധരന്‍, ഗിരിജഎന്നിവരാണ്മക്കള്‍.ശ്രീധരന്റെ വീട്ടിലാണ് ഇവര്‍താമസിക്കുന്നത്.

No comments:

Post a Comment