Latest News

നേവല്‍ മാലിന്യപ്രശ്‌നം: ജന ആരോഗ്യ സംരക്ഷണസമിതി അനിശ്ചിതകാല സമരം തുടങ്ങി

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റില്‍ നിന്നുള്ള മാലിന്യ പ്രശനം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തില്‍ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി നേവല്‍ അക്കാദമി പയ്യന്നൂര്‍ ഗെയിറ്റിനു മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചു.
സമിതി കഴിഞ്ഞ ദിവസം നടത്തിയ ഇരുപത്തിനാലു മണിക്കൂര്‍ രാപകല്‍ ഉപവാസ സമരത്തിന്റെ തുടര്‍ച്ചയായാണ് അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്.മാലിന്യ പ്ലാന്റില്‍ നിന്നുള്ള മലിന ജലം ഒഴുകി എത്തി നിത്യേനയെന്നോണംകൂടുതല്‍ കിണറുകള്‍ മലീമ സമായതോടെ പ്രദേശത്തെ ജനജീവിതം ദുസ്സഹമായിരിക്കു കയാ ണ്.ഈ സാഹചര്യത്തിലാണ് സമിതി അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്. സമരപന്തല്‍ കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ വ്യത്യസ്തവും ശക്തവുമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജന ആരോഗ്യ സംരക്ഷണ സമിതി 'ഭാരവാഹികള്‍ അറിയിച്ചു.
സിനിമാ തിരക്കഥാകൃത്ത് ചന്ദ്രന്‍ രാമന്തളി, പ്രമുഖ പ്രതിരോധ പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍ സുബ്രമണ്യന്‍ എന്നിവര്‍ അനിശ്ചിത കാല സമരപന്തല്‍ സന്ദര്‍ശിച്ച് സമരക്കാരെ അഭിവാദ്യം ചെയ്തു.

No comments:

Post a Comment