Latest News

ചലച്ചിത്ര പഠനക്യാമ്പ്

തളിപ്പറമ്പ്: പ്ലേ ബോക്‌സ് പ്രൊഡക്ഷന്‍ ഹൗസിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ പത്ത്, പതിനൊന്ന്, പന്ത്രണ്ട് തീയതികളില്‍ കുട്ടികള്‍ക്കായി മാടായിപാറയില്‍ ചലച്ചിത്ര പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. കാമറ, അഭിനയം, തിരക്കഥ, സംവിധാനം എന്നിവയില്‍ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ ക്ലാസുകളെടുക്കും. പ്രായോഗിക പരിശീലനവും നല്‍കും. സിനിമാ സംവിധായകന്‍ ചന്ദ്രന്‍ നരിക്കോടാണ് ക്യാമ്പ് ഡയരക്ടര്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന മുപ്പത് പേര്‍ക്കാണ് അവസരം. അവസാന തീയതി ഏപ്രില്‍ അഞ്ച്. ഫോണ്‍9447731625.

No comments:

Post a Comment