Latest News

ഇതര സംസ്ഥാനതൊഴിലാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു

പരിയാരം: റോഡുപണിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളി കിടപ്പുമുറിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ആസാമിലെ ഗഫൂരി ജില്ലയിലെ സഫ്ദര്‍അലിയുടെ മകന്‍ സയ്യിദുല്‍ ഇസ്ലാ (26)മിനെയാണ് ആലക്കോട് ടൗണിനടുത്ത് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സഹപ്രവത്തകര്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന ഇയാളെ രാവിലെ ജോലിക്ക് പോകാനായി വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച സഹോദരനാണ് അനക്കമില്ലാതെ കിടക്കുന്ന ഇയാളെ കണ്ടത്. ഉടന്‍തന്നെ മറ്റുള്ളവരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആലക്കോട്ടെ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ കുറച്ചുകാലമായി റോഡുപണി ചെയ്യുകയായിരുന്നു. ആലക്കോട് പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

No comments:

Post a Comment