Latest News

ഗോവ: കോണ്‍ഗ്രസ്സിന് തിരിച്ചടി പരീക്കര്‍ വിശ്വാസവോട്ട് തേടണം-സുപ്രീംകോടതി

ന്യൂഡല്‍ഹി:ഗോവയില്‍ മനോഹര്‍ പരീക്കറുടെ സത്യപ്രതിജ്ഞ തടയണമെന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി വിശ്വാസ വോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. വ്യാഴാഴ്ച വിശ്വാസ വോട്ട് തേടണമെന്നാണ് കോടതി നിര്‍ദ്ദേശം.
പരീക്കറുടെ സത്യപ്രതിജ്ഞയ്ക്ക് തടസ്സമുണ്ടാവില്ല. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും കോടതി നടത്തിയില്ല. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എന്തുകൊണ്ട് ഗവര്‍ണറെ സമീപിച്ചില്ലെന്ന് കോടതി ചോദിച്ചു. ഭൂരിപക്ഷം അവാകശപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആവശ്യമുന്നയിച്ച കക്ഷിക്ക് അവസരം നല്‍കുകയാണ് ഗവര്‍ണര് ചെയ്തത്. ഇതില്‍ തെറ്റില്ലെന്നും കോടതി പറഞ്ഞു. നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ പോലും കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ്സ് സമര്‍പ്പിച്ച ഹരജിയില്‍ പിന്തുണയുള്ള എം.എല്‍.എമാരുടെ എണ്ണം വ്യക്തമാക്കാതിരുന്നതും കോടതിയുടെ വിമര്‍ശനത്തിനിടയാക്കി. ഏറ്റവും വലിയ ഒറ്റകക്ഷിയെ നിശ്ചയിക്കുന്നത് എം.എല്‍.എമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. നിങ്ങളുടെ കൂടെ എം.എല്‍.എമാര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ അത് തെളിയിക്കണം. ഹര്‍ജിയില്‍ തങ്ങള്‍ക്കൊപ്പമുള്ള എം.എല്‍.എമാരുടെ എണ്ണം വ്യക്തമാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ജഗദീഷ്‌ഖൈഹാര്‍ ചോദിച്ചു.
പരീക്കറുടെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവ് ചന്ദ്രകാന്ത് കന്‍വേക്കറാണ് സുപ്രീംകോടിതിയില്‍ ഹരജി നല്‍കിയത്.

No comments:

Post a Comment