Latest News

സര്‍ഗ്ഗ ഫിലിം സൊസൈറ്റി വാര്‍ഷിക പൊതുയോഗം

പയ്യന്നൂര്‍:സര്‍ഗ്ഗ ഫിലിം സൊസൈറ്റി നാല്‍പത്തിയൊന്നാം വാര്‍ഷിക പൊതുയോഗം പയ്യന്നൂര്‍ വിദ്യാമന്ദിര്‍ കോളേജില്‍ വെച്ചു പ്രസിഡണ്ട് ടി.കെ. മുകുന്ദന്റെ അദ്ധ്യക്ഷതയില്‍ നടന്നു. എക്‌സിക്യൂട്ടീവ് സെ ക്രട്ടറി വി.പി. ഹരിദാസ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഫിനാ ന്‍സ് സെക്രട്ടറി കെ.എ. മുരളീധരന്‍ അവതരിപ്പിച്ച വരവ് - ചെലവ് കണക്കും യോഗം അംഗീകരിച്ചു. സര്‍ഗ്ഗയുടെ ആദ്യ വാര്‍ഷിക പൊ തുയോഗത്തില്‍ നാല്‍പത് വര്‍ഷം മുമ്പ് അവതരിപ്പിച്ച പ്രമേയ ത്തിലൂടെ നല്ല സിനിമ പ്രദര്‍ശിപ്പിക്കാനായി പയ്യന്നൂരില്‍ ഒരു തിയ്യേറ്റര്‍ നിര്‍മ്മിക്കണമെന്നു അന്നത്തെ പഞ്ചായത്ത് അധികൃതരോടു നടത്തിയ ആവശ്യം 2017 ല്‍ സംസ്ഥാന ചലച്ചിത്ര കോര്‍പ്പറേഷനു അമ്പത്‌സെന്റ് ഭൂമി കൈമാറിയതിലൂടെ സാക്ഷാത്കരിക്കാന്‍ പോകുന്നതിന്റെ സന്തോഷം പങ്കിടുമ്പോഴും തിയ്യേറ്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനുള്ള നടപടി കൈകൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.
അതുപോലെ അടുത്ത കാലത്തായി കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനത്തിനെതിരെ നടപടികള്‍ എടുക്കണമെന്നും ലൈംഗീക വിദ്യാഭ്യാസത്തിന്റെ അഭാവത്തില്‍ പ്രണയവും സ്‌നേഹവും ശരിയാ യ നിലയില്‍ വളര്‍ന്ന് വരുന്നതിനുള്ള ബോധവത്കരണം സാംസ ്കാരിക സംഘടനകളും സര്‍ക്കാറും നടത്തേണ്ടതുണ്ടെന്നും യോഗം ആവശ്യപ്പെട്ടു. കെ.എം. നാരായണന്‍, വേണു, പി.എം. ബാല കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വി.പി. ഹരിദാസ് സ്വാഗതവും വി. സീന നന്ദിയും പറഞ്ഞു.
2017-18 വര്‍ഷത്തെ ഭാരവാഹികളായി ടി.കെ. മുകുന്ദന്‍ പ്രസിഡണ്ടും വി. ജനാര്‍ദ്ദനന്‍ വൈസ് പ്രസിഡണ്ടും വി.പി. ഹരിദാസ് എക്‌സിക്യൂട്ടീവ് സെക്രട്ടറിയും പി.എം. ബാലകൃഷ്ണന്‍ ഓര്‍ഗനൈ സിംഗ് സെക്രട്ടറിയും കെ.എ. മുരളീധരന്‍ ഫിനാന്‍സ് സെക്രട്ടറി യുമായി പതിനഞ്ചംംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗത്തില്‍ തെരെഞ്ഞെടുക്കുകയുണ്ടായി.

No comments:

Post a Comment