Latest News

വിദ്യാമന്ദിറിന് ഇത് ചരിത്രനേട്ടം

പയ്യന്നൂര്‍: അഞ്ച് വര്‍ഷവും തുടര്‍ച്ചയായി വിദൂരവിദ്യാഭ്യാസം കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം മൂകാഭിനയ മത്സരത്തില്‍ പയ്യന്നൂര്‍ വിദ്യാമന്ദിര്‍ കോളേജിന് ഒന്നാംസ്ഥാനം. ഇത്തവണ ഉത്തരേന്ത്യയിലെ ദളിത്പീഡനങ്ങളെ ആസ്പദമാക്കിയാണ് മൂകാഭിനയം അവതരിപ്പിച്ചത്. ഈ മൂകാഭിനയം പരിശീലിപ്പിച്ചത് പ്രശസ്ത മൂകാഭിനയ കലാകാരന്‍ സനില്‍കണ്ടോത്താണ്.
കഴിഞ്ഞവര്‍ഷം പെരുന്തച്ഛന്റെ കഥയെ തന്മയത്വത്തോടെ അവതരിപ്പിച്ചാണ് വിദ്യാമന്ദിറിലെ കുട്ടികള്‍ സമ്മാനര്‍ഹമായത്.
കണ്ടോത്തെ പത്മനാഭന്‍ കെ.വിയുടെയും സാവിത്രി എ.പിയുടെയും മകനായ ഇദ്ദേഹം നിരവധി സ്‌കൂള്‍ സര്‍വ്വകലാശാല കലോത്സവ വേദികളില്‍ മൂകാഭിനയം പരിശീലിപ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ബിഹൈന്റ് ദി കര്‍ട്ടന്‍ കണ്ണൂരിന്റെ ട്രഷററായിഇദ്ദേഹം പ്രവര്‍ത്തിച്ചുവരികയാണ്. 

No comments:

Post a Comment