Latest News

ജലവും വായുവും മണ്ണും നശിപ്പിക്കുന്നതിനെതിരെ കലാകാരന്മാര്‍ പ്രതികരിക്കണം: ഇബ്രാഹിം വെങ്ങര

പയ്യന്നൂര്‍: നല്ല ജലവും വായുവും മണ്ണും ജനങ്ങളുടെ അവകാശ മാണെ ന്നും അത് നശിപ്പിക്കുന്നതിനെതിരെ പ്രതികരിക്കേണ്ട കടമ കലാകാരന്മാര്‍ക്കുണ്ടെന്നും നാടകാചാര്യന്‍ ഇബ്രാഹിം വെങ്ങര പറഞ്ഞു. ജനജീവിതം ദുസ്സഹമാകുന്ന നേവല്‍ അക്കാദമിയുടെ മാലിന്യപ്ലാന്റിനെതിരെ ജനകീയ സംരക്ഷണ സമിതിയുടെ നേരത്വത്തില്‍ രാമന്തളി സെന്‍ട്രലില്‍ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്‌ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംസാരിക്കുകയാ യിരു ന്നു അദ്ദേഹം.മാലിന്യ പ്ലാന്റ് മൂലമുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. പരിസര വാസികളായ നാട്ടുകാരെ സംരക്ഷിക്കാന്‍ പറ്റാത്തവര്‍ക്ക് എങ്ങിനെ രാജ്യത്തെ സംരക്ഷിക്കാന്‍ പറ്റുമെന്നും അദ്ദേഹം ചോദിച്ചു. ഡോ. രാമന്തളി രവി അദ്ധ്യക്ഷത വഹിച്ചു.പരിയാരം പഞ്ചായത്ത് പ്ര സിഡന്റ് എ.രാജേഷ്, കെ എസ് ടി എ ജില്ലാ സെക്രട്ടറി വി. പി. മോ ഹനന്‍, ദേവസ്വം എംപ്ലോയീസ് യൂണിയന്‍ നേതാവ് സുകു മാരന്‍,ഡി വൈ എഫ് ഐ നേതാവ് അഡ്വ.പി.സന്തോഷ്, സി. കൃഷ്ണന്‍ എം എല്‍ എ, ഒ.കെ.ശശി, ടി. ഐ. മധുസൂദനന്‍ ,ടി.ഗോ വിന്ദന്‍ ,വി .വി.ഷിജു തുടങ്ങിയവര്‍ സത്യാ ഗ്രഹസമരത്തിന് അഭി വാദ്യമര്‍പ്പിച്ച് സംസാരിച്ചു. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ രാമന്ത ളിയില്‍ അനുഭാവപ്രകടനം നടത്തി. ഇന്ന് സമരപന്തലില്‍ ഡി വൈ എഫ് ഐ അനുഭാവ സത്യാഗ്രഹം നടത്തും.

No comments:

Post a Comment