Latest News

യുവതിയെ ബസ്സില്‍ വെച്ച് മാനഭംഗപ്പെടുത്തിയ പെട്രോള്‍പമ്പ് ജീവനക്കാരന്‍ കസ്റ്റഡിയില്‍

കുടിയാന്മല: രാത്രിയാത്രക്കിടെ ബസ്സില്‍ വെച്ച് യുവതിയെ മാനഭംഗപ്പെടുത്തിയ പെട്രോള്‍ പമ്പ് ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നടുവില്‍ ടൗണില്‍ താമസിക്കുന്ന പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ജുനൈദിനെ(23)യാണ് കുടിയാന്മല എസ്.ഐ എം.പി. വിനീഷ് കസ്റ്റഡിയിലെടുത്തത്.
2016 മാര്‍ച്ച് പതിനാറിന് പുലര്‍ച്ചെ രണ്ടര മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
സുഹൃത്തും സുഹൃത്തിന്റെകുട്ടിയുമൊന്നിച്ച് കോട്ടയത്തുപോയി രാത്രിയില്‍ തിരിച്ചുവരവെ പുലര്‍ച്ചെ രണ്ടര മണിയോടെ ബസ്സ് കോഴിക്കോട് എത്തിയ സമയത്ത് സഹയാത്രക്കാര്‍ ഉറക്കത്തിലായ നേരം ജുനൈദ് മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പോ ലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഫെയ്‌സ്ബുക്കിലൂടെ നേരത്തെ ജുനൈദിനെ പരിചയമുണ്ടെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. 

No comments:

Post a Comment