Latest News

ആദിവാസി മേഖലയില്‍ സൈനികവത്കരണമെന്ന്

ഇരിട്ടി: ആദിവാസി മേഖലയില്‍ പോലീസിന്റെ സൈനികവത്കരണമെന്ന് ആക്ഷേപം. ആറളം ഫാം ഉള്‍പ്പെടെയുള്ള പ്രദേശത്താ ണത്രെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ജില്ല-സിവില്‍ ഭരണകൂടത്തെയും നോക്കുകുത്തിയാക്കികൊണ്ട് ആദിവാസികളുടെ ദൈനംദിന ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനമൈത്രി പോലീസിന്റെ അദാലത്ത് എന്ന പേരില്‍ നടത്തുന്ന സൈനികവത്കരണശ്രമം നടക്കുന്നതെന്നും ഇത് മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ചെറുത്തുതോല്‍പിക്കണമെന്ന് വിപ്ലവ ജനകീയ മുന്നണി-ആദിവാസി വിമോചന മുന്നണി നേതാക്കളായ ലുക്മാന്‍ പള്ളിക്കണ്ടിയും അരുവിക്കല്‍ കൃഷ്ണനും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

No comments:

Post a Comment