Latest News

വ്യാപാരി റോഡരികില്‍ മരിച്ചനിലയില്‍

പയ്യന്നൂര്‍: പയ്യന്നൂരില്‍ നിന്ന് വോളിബോള്‍ മത്സരം കണ്ട് മടങ്ങിയ വ്യാപാരിയെ റോഡരുകില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശിയും പിലാത്തറ ടൗണില്‍ നോവഹാര്‍ഡ് വേയര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയും വ്യാപ ാരി നേതാവുമായ പാറോട്ടകത്ത് മുസ്തഫ(52)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏറെക്കാലം വിദേശത്തായിരുന്ന മുസ്തഫ ഈയടുത്ത കാലത്താണ് നാട്ടിലെത്തി വ്യാപാര സംരംഭം തുടങ്ങിയത്. ഇന്ന് പുലര്‍ച്ചെ ഒന്നരമണിയോടെയാണ് പിലാത്തറ ഭാരത് റോഡില്‍ ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വോളിബോള്‍ കളി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് തിരിച്ചു പോകവെ കുഴഞ്ഞുവീണ് മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. പാറോട്ടകത്ത് അസൈനാര്‍-സൈനബ ദമ്പതികളുടെ മകനാണ്.ബുഷ്‌റയാണ് ഭാര്യ. വിദ്യാര്‍ ത്ഥിനികളായ മുസമില്ല, മുഫീദ എന്നിവര്‍ മക്കളും റാബിയ, റുഖിയ, കുഞ്ഞാസ്യ എന്നിവര്‍ സഹോദരങ്ങളുമാണ്. പരിയാരം പോലീസ് സ്ഥലത്തെത്തി ഇന്‍ ക്വി സ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആ ശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ഉച്ചയ്ക്കുശേഷം കുഞ്ഞിമംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

No comments:

Post a Comment