Latest News

സംഘാടകസമിതി രൂപീകരിച്ചു

പയ്യന്നൂര്‍: പയ്യന്നൂരില്‍ ആരംഭിക്കുന്ന പൂരക്കളി അക്കാദമിയുടെ ഉദ്ഘാടനംഏപ്രില്‍ ഇരുപത്തിമൂന്നിന് സാംസക്കാരിക വകുപ്പ് മന്ത്രി ഏ. കെ .ബാലന്‍ നിര്‍വ്വഹിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘടാക സമിതിരൂപീകരിച്ചു.
കണ്ടോത്ത് കൂര്‍മ്പാഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടകസമിതി രൂപീകരണയോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടകൊവ്വല്‍ അധ്യക്ഷതവഹിച്ചു. സി. കൃഷ്ണന്‍എം.ല്‍.എ ഉദ്ഘാടനം ചെയ്തു. വി.നാരായണന്‍. ടി. ഐ മധുസൂദനന്‍, എം.പ്രദീപ് കുമാര്‍, പി.പി. ദാമോദരന്‍,എം. അപ്പു പണിക്കര്‍, പി.പി മധാവ പണിക്കര്‍ എന്നിവര്‍. സംസാരിച്ചു. കെ.വി മോഹനന്‍ സ്വാഗതംവും മോഹനന്‍ മേച്ചേരി നന്ദിയും പറഞ്ഞു
ചെയര്‍മാനായി അഡ്വ. ശശി. വട്ട കൊവ്വല്‍ . വൈസ് ചെയ ര്‍മാന്‍മാരായി കെ.പവി ത്രന്‍, ലത നാരായണന്‍, പാവൂര്‍ നാരായണന്‍ മാസ്റ്റര്‍, പി.പി ദാമോദരന്‍., സു രേ്ര്രന്ദന്‍ അന്നൂര്‍. ജനാര്‍ദ്ദനന്‍. വി, എം. അപ്പുപണിക്കര്‍, കുണ്ടത്തില്‍ ജനാര്‍ദ്ദനന്‍, ജനറല്‍ കണ്‍ വീനറായി വി. ഇ. രാഗേഷ്, ജോ കണ്‍വീനര്‍മാരായി എം. സുരേശന്‍, യു.കെ. രമേശന്‍, കെ. ഷൈജു, വി.ടി രഞ്ജിത്ത്, സായി ലാല്‍ എന്‍. വി, കെ.പി . ഷിബുഎന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു

No comments:

Post a Comment