Latest News

കൊറ്റി ആദികണ്ണങ്ങാട്ട് പുതിയ കോമരം നാളെ ആചാരപ്പെടുന്നു

പയ്യന്നൂര്‍: കൊറ്റി ആദി കണ്ണങ്ങാ ട്ട് നൂറുവര്‍ഷത്തിനുശേഷം പുതി ഭഗവതിയുടെ കോമരമായി വെരിങ്ങോത്തെ പുളുക്കൂ രവി ആചാരപ്പെടുന്നു.
പതിനൊന്ന് കണ്ണങ്ങാടുകളു ടെ ആരൂഢസ്ഥാനമാണ് കൊറ്റി ആദി കണ്ണങ്ങാട്ട്. ഇതിനൊപ്പം മുട്ടുശാന്തിയായി കുത്തൂര്‍ നാരായണനും ആചാരമേല്‍ക്കും. താഴക്കാട്ട് മനയുടെ അധീനതയില്‍ നില്‍ക്കുന്ന ക്ഷേത്രമാണിത്. നാ ളെ രാവിലെ ആചാര ചടങ്ങുകള്‍ നടക്കും. തന്ത്രി നെല്ലിയോട്ടു മനക്കല്‍ നമ്പൂതിരിയുടെ അനുജ്ഞയനുസരിച്ച് രാവിലെ ശ്രീ സു ബ്രഹ്മണ്യസ്വാമി ക്ഷേത്രത്തി ല്‍ തൊഴ്ത താഴെക്കാട്ട് മനയുമാ യി ബന്ധപ്പെട്ട് കിടക്കുന്ന ഒളോറ മഠത്തിലെ കാരണവര്‍ പുതുവ സ്ത്രം നല്‍കി ആചാരപ്പേരു വിളിക്കും.തുടര്‍ന്ന്‌ക്ഷേത്രത്തിലെ ത്തികോയ്മആചാരപ്പേര്‌വിളിക്കും. ക്ഷേത്രം അന്തിത്തിരിയന്‍, കാകാരണവന്മാര്‍, വാല്യക്കാര്‍ എന്നിവരും ആചാരപ്പേര് വിളിക്കുന്നതോടെ രവീന്ദ്രന്‍ കോമരമായി മാറും.
തുടര്‍ന്ന് ക്ഷേത്ര ചടങ്ങുകള്‍ ആരംഭിക്കും. നിയുക്ത കോമരമടക്കം അരങ്ങിലിറങ്ങിചടങ്ങ് പൂര്‍ത്തീകരിച്ച് വീട്ടില്‍ കൂടല്‍ ചടങ്ങ് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പിലാങ്കു വിനോദ്, പി രാജേന്ദ്രന്‍, പി. രാഘവന്‍, പി. ഗംഗാധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

No comments:

Post a Comment