Latest News

ഖാദി തൊഴിലാളികള്‍ക്ക് കൂലി നേരിട്ട് നല്‍കണം

തിരു:ഖാദി തൊഴിലാളികള്‍ക്ക് കൂലി നേരിട്ട് നല്‍കണമെന്നും കൂലി കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നും ഖാദി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സി.ഐ.ടി.യു ഖാദി ബോര്‍ഡ് അധികൃതരോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.
ഇന്‍കം സപ്പോര്‍ട്ട് സ്‌കീം പ്രകാരമുള്ള തുക കൂടി ഉള്‍പ്പെടു ത്തിയാണ് ഖാദി തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കി വരുന്നത്. ആയത് മാസങ്ങളോളമായി കുടിശ്ശികയാണ്. 500, 1000 രൂപ നോട്ട് നിരോധനത്തെ തുടര്‍ന്ന് ഉളവായ പ്രതിസന്ധി കാരണം തൊഴി ലാളി കള്‍ക്ക് കൂലി നേരിട്ട് നല്‍കുന്നതിനു പകരം ബേങ്കുകള്‍ വഴിയാണ് വിതരണം ചെയ്തു വരുന്നത്. സ്വതവേ തുച്ചവരുമാനക്കാരായ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തി ബേങ്കുകള്‍ക്ക് മുന്നില്‍ ദിവസങ്ങളോളം ക്യൂ നില്‍ക്കേണ്ടി വരുന്നു. ഇതു മൂലം ഖാദി തൊ ഴിലാളികള്‍ ദുരിതത്തിലാണ്.ഇതിന് പരിഹാരം കാണാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രസിഡന്റ് സോണി കോമത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.വ്യവസായ സംരക്ഷണം, മിനിമം കൂലി പുതുക്കല്‍ ക്ഷേമനിധി പ്രവര്‍ത്തനം കാര്യക്ഷമമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോ'ം സംഘടിപ്പിക്കാനും തീരുമാനിച്ചു.ജനറല്‍ സെക്രട്ടറി സി. കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ധനഞ്ജയന്‍, ഏ.കെ. പത്മനാഭന്‍ മാസ്റ്റര്‍, പി.കെ.രാജന്‍, ഗിരിജാമണി ബാലകൃഷ്ണന്‍, പി.രാജേന്ദ്രദാസ്, അഡ്വ.കെ.പി.രണദിവെ , എന്‍.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment