Latest News

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി

ആലക്കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. തേര്‍ത്തല്ലി സ്വദേശിനിയും ചെറുപുഴയിലെ പാരലല്‍ കോളേജില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ പതിനെട്ടുകാരിയെയാണ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് മാതാവ് ആലക്കോട് പോലീസില്‍ പരാതി നല്‍കിയത്.
അതേസമയം പെണ്‍കുട്ടിയുടെ സഹപാഠിയും പാടിയോട്ടുചാല്‍ സ്വദേശിയുമായ യുവാവിനെയും കാണാതായിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment