Latest News

ഖാദി തൊഴിലാളികളുടെ വേതനവും ക്ഷാമബത്തയും ഒന്നിച്ച് വിതരണം ചെയ്യണം

പയ്യന്നൂര്‍: ഖാദി തൊഴിലാളികള്‍ ക്ക് വിതരണം ചെയ്യുവാന്‍ കുടിശ്ശികയായ മിനിമം വേതനവും പ്രൊഡക്ഷന്‍ ഇന്‍സെന്റീവും വി ഷുവിന് മുമ്പ് വിതരണം ചെയ്യുവാന്‍ നടപടി സ്വീകരിക്കണമെ ന്നും, വേതനവും ക്ഷാമബത്ത യും ഉള്‍പ്പെടെ ഒന്നിച്ചുവിതരണം ചെയ്യുമെന്ന ഉറപ്പ് പാലുക്കുകയും ചെയ്യണമെന്ന് നാഷണല്‍ ഖാദി ലേബര്‍ യൂനിയന്‍ ഐ.എന്‍.ടി.യു.സി ഭാരവാഹികളുടെ യോഗം ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനോട് ആവശ്യപ്പെട്ടു.
നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം കാരണം ദൈ നംദിന ജീവിതം ദുഷ്‌കരമായ സാഹചര്യത്തില്‍ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുന്നതിനും നിശ്ചിത സമയം തന്നെ വേതനം നല്‍കുന്നതിനും നടപടികള്‍ ഉണ്ടാകേണ്ടതുണ്ടെന്നും ക്ഷേമനിധി ആനുകൂല്യങ്ങളും പെന്‍ഷനും അടിയന്തിരമായി വിതരണം ചെയ്യുവാന്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് തൊഴിലാളികള്‍ തയ്യാറെടുക്കുമെന്നും യോഗം മുന്നറിയിപ്പുനല്‍കി.
യൂനിയന്‍ പ്രസിഡണ്ട് വി.എ ന്‍.എരിപുരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എന്‍.ഗംഗാധരന്‍ , വൈസ് പ്രസിഡണ്ടുമാരായ ടി. വി കുഞ്ഞിരാമന്‍, കെ.വി.എന്‍. കുഞ്ഞമ്പു, എന്നിവര്‍ സംസാരിച്ചു. കെ.വി പത്മനാഭന്‍ സ്വാഗത വും എം. കുഞ്ഞികൃഷ്ണന്‍ ന ന്ദിയും പറഞ്ഞു.

No comments:

Post a Comment