Latest News

കാട്ടാനയുടെ കുത്തേറ്റ് ആദിവാസി വീട്ടമ്മ മരണപ്പെട്ടു

പരിയാരം: ആറളം ഫാം പത്താം ബ്ലോക്കില്‍ താമസിക്കുന്ന ആദിവാസി വീട്ടമ്മ കാട്ടാന കുത്തേറ്റ്മരിച്ചു. ഫാമിലെ കോട്ടപ്പാറ യി ലെനാരായണന്റെ ഭാര്യഅമ്മിണി( 50)യെയാണ് വീടിന് സമീ പം വെച്ച്കാട്ടാന വലിച്ചിഴച്ച് കു ത്തി ക്കൊന്നത്. ഇന്നലെ രാത്രി പ ന്ത്ര ണ്ട് മണിയോടെയാണ് സംഭവം.
ഭര്‍ത്താവിനും സഹോദരന്‍ പ്രദീപിനുമൊപ്പം വീടിന് പുറത്തിറങ്ങിയപ്പോഴാണ് ആനയുടെ ആ ക്രമണമുണ്ടായത്. ആനയുടെ ആക്രമത്തില്‍ പരുക്കേറ്റസഹോദരന്‍ പ്രദീപനെ(40)പേരാവൂര്‍ ഗ വ.ആശുപത്രിയില്‍പ്രവേശിപ്പിച്ചു.
പ്രദീപന്‍, ദിനേശന്‍, രമേശന്‍, പവിത്രന്‍, ഷീന, വിജേഷ്, ഷിജിന എന്നിവര്‍ അമ്മിണിയുടെ മക്കളാണ്.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചരിയിലേക്ക് മാറ്റി.
രണ്ടു വര്‍ഷത്തിനിടെ മൂന്നാ മത്തെ സംഭവമാണിത്. കൂടാതെ കഴിഞ്ഞ മാസം കേളകത്തും ,കൊ ട്ടിയൂരിലും ഒരാള്‍ വീതം കാട്ടാന ആക്രമണത്തില്‍ കൊ ല്ലപ്പെട്ടിരുന്നു

No comments:

Post a Comment