Latest News

അശ്ലീല ചേഷ്ടകള്‍ കാണിച്ച യുവാവ് വീണ്ടും പോലീസ് പിടിയില്‍

പയ്യന്നൂര്‍: താലൂക്ക് ആശുപത്രയില്‍ എത്തുന്ന സ്ത്രീകളോട് അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത യുവാവ് വീണ്ടും പോലീസ് പിടിയിലായി.
താലിച്ചാലത്തെ ശില്‍പിയും പെയിന്റിംഗ് തൊഴിലാളിയുമായ പി. സുഭാഷാണ് പോലീസ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്കുശേഷം താലൂക്ക് ആശുപത്രി പരിസരത്തായിരുന്നു യുവാവിന്റെ പരാക്രമം. സ്ത്രീകള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.
അതേസമയം 2012ല്‍ സമാന കേസില്‍ ഇയാള്‍ക്കെതിരെ പയ്യന്നൂര്‍ കോടതിയില്‍ വാറന്റ് നിലവിലുണ്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment