Latest News

കേന്ദ്ര ഗവണ്‍മെന്റ് തൊഴില്‍ പരിശീലന പരിപാടി പയ്യന്നൂരില്‍

പയ്യന്നൂര്‍: പി.എം.കെ.വൈ ഫേസ്-2 പ്രകാരം നാഷണല്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖാന്തിരം നടപ്പിലാക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴിലധിഷ്ഠിത പദ്ധതിയായ സ്‌കില്‍ ഇന്ത്യ പദ്ധതിയുടെ നടത്തിപ്പ് ഫ്രാഞ്ചൈസിയായി വിദ്യാമന്ദിര്‍ എഡുക്കേഷണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയെ തിരഞ്ഞെടുത്തു. പദ്ധതി പ്രകാരം നടപ്പിലാക്കിവരുന്ന ഇന്‍വെന്ററി ക്ലര്‍ക്ക് 290 മണിക്കൂര്‍, അക്കൗണ്ടന്‍സി 190 മണിക്കൂര്‍ എന്നിവ സൗജന്യമായി ഉദ്യോഗാര്‍ത്ഥികളായ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും.പ്ലസ്ടു പൂര്‍ ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
വിദ്യാമന്ദിര്‍ കോളേജ്‌പെരുമ്പ മുഖേന നടപ്പിലാക്കി വരുന്ന പദ്ധതിയില്‍ ചേരുന്നതിന് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേ ക്ഷ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാ ള്‍, വിദ്യാമന്ദിര്‍ കോളേജ്, പെരു മ്പ,പി. ഒ.പയ്യന്നൂര്‍, കണ്ണൂര്‍ ജില്ല, പിന്‍-670307, ഫോണ്‍-04985-204838, മൊബൈല്‍-9446677527എന്നവിലാസത്തില്‍ബന്ധപ്പെടണംകോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍, സ ന്നദ്ധ സംഘടനകള്‍ എന്നിവ മുഖാന്തിരം തൊഴില്‍ ലഭിക്കുന്നതിന് സാധ്യതകളുള്ളതാണ്.

No comments:

Post a Comment