Latest News

ടി.വി. തോമസ് ചരമദിനം നാളെ

പയ്യന്നൂര്‍: ടി.വി. തോമസ് ചരമദിനത്തോടനുബന്ധിച്ച് സി.പി.ഐ പൊതുയോഗം നാളെ വൈകുന്നേരം നാലര മണിക്ക് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റ് ടൗണ്‍ സ്‌ക്വയറില്‍ നടക്കും. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. സി.പി.ഐ കണ്ണൂര്‍ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാര്‍, കോഴിക്കോട് ജില്ലാ അസി. സെക്രട്ടറി ആര്‍.ശശി, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.വി. ബാബു, പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി എം. രാമകൃഷ്ണന്‍, ജില്ലാ കൗണ്‍സില്‍ അംഗം എന്‍.പി. ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിക്കും.

No comments:

Post a Comment