Latest News

സത്യാഗ്രഹ സമരം വന്‍ ജനപിന്തുണ നേടുന്നതിലെ വെപ്രാളമാണ് കോണ്‍ ഗ്രസ്സിനെന്ന് ടി.ഐ. മധുസൂദനന്‍

പയ്യന്നൂര്‍:നാവിക അക്കാദമി മാലിന്യ പ്രശ്‌നത്തില്‍ ജനങ്ങളുട ഭീതിയകറ്റാനും കുടിവെള്ള മലിനീകരണം തടയാന്‍ ശാശ്വത പരിഹാരമുണ്ടാകണമെന്നുമാവശ്യപ്പെട്ട് പയ്യന്നൂര്‍ എം.എല്‍.എ ചെയര്‍മാനായി രൂപീകരിച്ച സമരസമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹ സമരം വന്‍ജനപിന്തുണ നേടുന്നതിലെ വെപ്രാളമാണ് കോണ്‍ഗ്രസ്(ഐ)യുടെ എം.എല്‍.എക്കെതിരെയുള്ള പ്രചരണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെയും കോണ്‍ഗ്രസ്സ്(ഐ) അടക്കമുള്ള യു.ഡി.എഫ് ഘടകകക്ഷികളുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് രാമന്തളിയില്‍ സമരം ആരംഭിക്കുന്നതെന്നും എല്ലാവരും ചേര്‍ന്നുള്ള സമരസമിതിയാണ് സമരനേതൃത്വമെന്നും ആഭ്യന്തര പ്രശ്‌നം മൂലം ഉഴലുന്ന കോണ്‍ഗ്രസ്സ്(ഐ)ക്ക് വൈകിയുദിച്ച ബുദ്ധിയാണ് എം.എല്‍.എക്കെതിരെയുള്ള നിലപാടെന്നും എല്‍.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജില്ലാ കലക്ടറുംമലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരമിറക്കിയ പത്രക്കുറിപ്പിനെപ്പറ്റിയാണ് ഇപ്പോള്‍ ആക്ഷേപം. പരിശോധനാ റിപ്പോര്‍ട്ടുകളുടെ വിശദാംശങ്ങളാണ് ഔദ്യോഗികമായി പത്രക്കുറിപ്പായിറക്കിയത്. എം.എല്‍.എ ഇറക്കിയ പത്രക്കുറിപ്പല്ലിത്. സാധാരണഗതിയില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ജില്ലാ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പത്രക്കുറിപ്പെന്നാണ് കരുതേണ്ടത്. പത്രക്കുറിപ്പില്‍ തന്നെയുള്ള ചില പരാമര്‍ശങ്ങളോട് പരസ്യമായി തന്നെ എം.എല്‍എ നടത്തിയ വിയോജനവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ജനങ്ങളെയാകെ ബാധിക്കുന്ന പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സ് (ഐ) രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമാണോ നടത്തുന്നതെന്ന് സംശയമാണ് ഇപ്പോള്‍ ഉണ്ടാക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള നീക്കത്തില്‍ നിന്ന് കോണ്‍ഗ്രസ്സ് നേതൃത്വം പിന്മാറണമെന്നും യോജിച്ച സമരത്തില്‍ കോണ്‍ഗ്രസ്സ് (ഐ) ഇനിയും മുന്‍പന്തിയിലുണ്ടാകണമെന്നുംപ്രസ്താവനയില്‍ എല്‍.ഡി.എഫ് അഭ്യര്‍ത്ഥിച്ചു

No comments:

Post a Comment