Latest News

മാലിന്യസമരം; ക്രമസമാധാനപ്രശ്‌നമായി മാറുന്നു രാമന്തളിയില്‍ അടിയന്തിരാവസ്ഥയോ?

പയ്യന്നൂര്‍: ഏഴിമല നാവിക അ ക്കാദമിയിലെ മാലിന്യപ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരാനുകൂലികളും നേവല്‍ അധികൃതരും തമ്മിലുള്ള സമരം സംഘര്‍ ഷത്തിലേക്ക് നീങ്ങി.
ഇന്നലെ സന്ധ്യയോടെ അ ക്കാദമി ഗെയ്റ്റിന് സമീപം ലഫ്റ്റനന്റ് കേഡര്‍മാരായ ഡി. മാലതി, അംകേഷ് ഭുന്തി, വികാസ്‌മെ ഹോറിയ എന്നിവരുടെ ഔദ്യോഗിക വാഹനം തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന അ ഞ്ഞൂറ്റിനാല്‍പതോളം പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേ സെടുത്തു.
ഇന്നലെ വൈകുന്നേരം ആറരമണിയോടെയാണ് നാടകീയമാ യ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ലഫ്റ്റനന്റ് കേഡര്‍ ഡി. മാ ലതിയുടെ വാഹനം തടയുകയും സമരക്കാര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടര്‍ന്ന് വാഹനവുമായെത്തിയ ലഫ്റ്റനന്റ് കേ ഡര്‍ അംകേഷ് ഭുന്തിയുടെ വാഹനവും തടഞ്ഞു. പിന്നാലെയെത്തിയ ലഫ്റ്റനന്റ് കേഡര്‍ വി കാസ് മെഹോറിയയുടെ വാഹ നം തടയുകയുംഅദ്ദേഹത്തിന്റെ ഭാര്യയെ കാറില്‍ നിന്ന് പിടിച്ചിറക്കാന്‍ ശ്രമിക്കുകയും മാനഹാ നി വരുത്തുകയും ചെയ്തുവെന്ന പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. മൂന്നു കേസുകളിലായി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേ സെടുത്തത്.
സമരത്തിന്റെ സ്വഭാവം മാറാനിടയുണ്ടെന്ന് ദിവസങ്ങള്‍ക്ക് മുമ്പേ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രദേശത്ത് പോലീസ് ജാഗ്രത പുലര്‍ ത്തുന്നതിനിടെയാണ് കഴി ഞ്ഞ ദിവസം സമരക്കാര്‍ നാവല്‍ ഉദ്യോഗസ്ഥരുടെ വാഹ നം തടഞ്ഞ് മുദ്രാവാക്യം വിളിച്ചത്.
സമരക്കാരെ ശക്തമായി നേ രിടാനുള്ള നീക്കങ്ങളാണ് അധി കൃതരുടെ ഭാഗത്തുനിന്ന് നടക്കുന്നത്. രാമന്തളിയെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലേക്ക് മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണം ശക്തമാകുകയാണ്.
അതേസമയം സമരാനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവവുമുണ്ടായി.ഓടിച്ചുകയറ്റിയ കാര്‍ തട്ടി സമരസമിതി പ്രവര്‍ത്തകന്‍ പി.പി. ശേഖരന് (53)പരുക്കേറ്റു. ഇയാളെ പയ്യന്നൂ ര്‍ താലൂക്ക് ആശുപത്രിയില്‍ പ്ര വേശിപ്പിച്ചു.പരാതിയില്‍ പോ ലീസ് അന്വേഷണം തുടങ്ങി.
രാമന്തളി നിവാസികളുടെ പ്ര ശ്‌നങ്ങള്‍ക്ക് പരിഹാരം കാണാ തെ ജനങ്ങളെ വേട്ടയാടുന്ന അ ധികൃതരുടെ നിലപാടില്‍ ജനരേഷം ശക്തമാകുകയാണ് .സമരത്തിന് ജനപിന്തുണ ഏറിവരുന്ന സാഹചര്യത്തില്‍ പോലീനെയും മറ്റും ഉപയോഗിച്ച് സമരത്തെ തകര്‍ക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ സമരം ശക്തമായിതന്നെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ജനാരോഗ്യ സംരക്ഷണ സമിതി അറിയിച്ചു.
ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിക്കുക മാത്രമെ തങ്ങള്‍ ചെയ്തിട്ടുള്ളുവെന്നും കാറിലുണ്ടായിരുന്ന നാവല്‍ ഉദ്യോഗസ്ഥന്റെ ഭാര്യയെ കാറില്‍ നിന്ന് വലിച്ചിറക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഇത്തരം ആരോപണ ങ്ങള്‍ ഉന്നയിക്കുന്നതും പരാതി നല്‍കി കേസെടുക്കുന്നതും സമരം തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും രാമന്തളിയില്‍ പോലീസ് രാജിലൂടെ മിനി അടിയന്തിരാവസ്ഥ പ്രഖ്യപിക്കുകയാണെന്നും തങ്ങള്‍ നടത്തുന്നത് ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണെന്നും സമരം ശക്തമായിത്തന്നെ മു ന്നോട്ടുകൊണ്ടുപോകുമെന്നും ജനകീയ ആരോഗ്യ സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.
മാലിന്യ സമരത്തെ തുടര്‍ന്ന് നിലവില്‍ സമരക്കാര്‍ക്കെതിരെ പോലീസ് അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ച് കേസുകളിലുമായി ആയിരത്തോളം പേര്‍ പ്രതികളാണ്.

No comments:

Post a Comment