Latest News

പയ്യന്നൂര്‍ താലൂക്ക്: ആഹ്ലാദം പങ്കിട്ടു

പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് രൂ പീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം വന്നതോടെ ജനങ്ങളുടെ ഏറെകാലത്തെ മുറവിളിക്കാണ് പരിഹാരമായത്. താലൂക്ക് രൂപീകരണം യാഥാര്‍ത്ഥ്യമാകുന്നതിലുള്ളആഹ്ലാദം പങ്കിടാന്‍ സ്ഥലം എം.എല്‍.എ സി. കൃ ഷ്ണന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ജനപ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഇന്നുരാവിലെ ഒമ്പതരമണിക്ക് ഗാന്ധിപാര്‍ക്കില്‍ ഒത്തുചേര്‍ന്നു.
കരിവെള്ളൂര്‍-പെരളം, രാമന്തളി, കാങ്കോല്‍-ആലപ്പടമ്പ്, പെരിങ്ങോം-വയക്കര, കടന്നപ്പള്ളി- പാണപ്പുഴ തുടങ്ങിയ പുതിയ പയ്യന്നൂര്‍ താലൂക്കിന്റെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളുടെ ജനപ്രതിനിധികളും നഗരസഭാ ചെയ ര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, കൗണ്‍സിലര്‍മാര്‍ എന്നിവരും താ ലൂക്ക് ആവശ്യപ്പെട്ട് രംഗത്തെത്തിയ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ചേമ്പര്‍ പ്രസിഡ ണ്ട് കെ.യു വിജയകുമാര്‍, ഹോ ട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.പി ബാ ലകൃഷ്ണപൊതുവാള്‍, വ്യാപാരി വ്യവസായി സമിതി നേതാവ് പി. വിജയന്‍, റോട്ടറി ക്ലബ്, ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ , സന്നദ്ധ സം ഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.സി.കൃഷ്ണന്‍ എം.എല്‍.എ പദ്ധതി അവലോകനം ചെയ്തു. സി.പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനന്‍ സ്വാഗതം പറഞ്ഞു.
പയ്യന്നൂര്‍ താലൂക്ക് പ്രഖ്യാപിച്ചതില്‍ സന്തോഷം പങ്കിട്ട് മധുരപലഹാര വിതരണവും നടന്നു.

No comments:

Post a Comment