Latest News

ജനകീയപ്രശ്‌നം പരിഹരിക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ പരാജയപ്പെട്ടു-കെ.പി.കുഞ്ഞിക്കണ്ണന്‍

പയ്യന്നൂര്‍: തൊഴിലാളികള്‍ക്ക് വേണ്ടി ഘഷണം നടത്തുന്ന ഇടതുസര്‍ക്കാര്‍ വന്നതോടുകൂടി തൊഴിലാളികള്‍ക്ക് രക്ഷയില്ലാതായെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനകീയ പ്രശ്‌നം പരിഹരിക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതായും കെ.പി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പയ്യന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു പയ്യന്നൂരില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ആര്‍. വിജയന്‍ അധ്യക്ഷനായിരുന്നു. എന്‍.പി. ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എ.പി. നാരായണന്‍, അഡ്വ. ബ്രിജേഷ്‌കുമാര്‍, പി. ലളിത ടീച്ചര്‍, അഡ്വ. ഡി.കെ. ഗോപിനാഥ്, വി.എന്‍. എറിപുരം, പി. സൂര്യദസ്, കെ.വി. കുഞ്ഞപ്പന്‍ മാസ്റ്റര്‍, അത്തായി പത്മിനി, പ്രൊഫ. ഇന്ദിര, ഇ.പി. ശ്യാമള, കെ.കെ. ഫല്‍ഗുനന്‍, എന്‍.ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ബിജുപുറ്റ്മണ്ണില്‍ സ്വാഗതവും എം.ശശിധരന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment