Latest News

രാമന്തളി മാലിന്യപ്രശ്‌നം; സതീശന്‍ പാച്ചേനി ഉപവാസം തുടങ്ങി

പയ്യന്നൂര്‍: രാമന്തളിയിലെ മാലിന്യ സമരത്തോട് ഐക്യദാര്‍ഢ്യം പ്ര കടിപ്പിച്ച് ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി രാമന്തളി സെ ന്ററില്‍ ഉപവാസ സമരം ആരംഭിച്ചു.രാമന്തളിയിലെ ജനജീവിതം ദു സ്സഹമാക്കുന്ന നാവിക അക്കാദമിയിലെ മാലിന്യപ്ലാന്റ് അട ച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി നേവല്‍ അക്കാദമി ഗെയിറ്റു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് സതീശന്‍ പാച്ചേനിഉപവാസം അനുഷ്ഠിക്കുന്നത്.സമരം അഡ്വ.സണ്ണി ജോസഫ് എംഎല്‍എ ഉദ് ഘാടനം ചെയ്തു. അഡ്വ.ഡി കെ ഗോപിനാഥ് അധ്യക്ഷത വഹി ച്ചു.ഡി സി സി ഭാരവാഹികളായ എം പി ഉണ്ണികൃഷ്ണന്‍, അഡ്വ.റ ഷീദ് കവ്വായി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.വൈകുന്നേരംഅഞ്ച് മണിക്ക് ഉപവാസം അവസാനിക്കും.

No comments:

Post a Comment