Latest News

ഇന്ത്യന്‍ ദേശീയതക്ക് ഹിന്ദുത്വവുമായി ബന്ധമില്ലെന്ന്

പയ്യന്നൂര്‍: ഇന്ത്യന്‍ ദേശീയത സാ മ്രജ്യത്വ വരുദ്ധ സമരങ്ങളിലൂടെ വികാസം പ്രാപിച്ചതും എല്ലാ വി ഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതും ജനാധിപത്യവും മതനിരപേക്ഷതയും അടിസ്ഥാനമൂല്യങ്ങളായി അംഗീകരിക്കുന്നതുമാണെന്നും ഇന്ന് ഭരണം നടത്തുന്നവരുടെ പ്രത്യയ ശാസ്ത്രമെന്ന നിലയില്‍ പ്രചരിപ്പിക്കപ്പെടുന്ന ഹിന്ദുത്വ ദേശീയതയ്ക്ക് യഥാര്‍ ത്ഥ ഇന്ത്യന്‍ ദേശീയതയുമായി യാതൊരു ബന്ധവുമില്ലെന്നും ജനകീയ കലാസാഹിത്യവേദി സം സ്ഥാന പ്രസിഡണ്ട് കെ.എ മോ ഹന്‍ദാസ് പറഞ്ഞു.
1981ല്‍ കണ്ണൂരില്‍ നടന്ന ചൂതാ ട്ട വിരുദ്ധ സമരത്തെ ചൂതാട്ടക്കാരുടെ ഗുണ്ടകളാല്‍ കൊല ചെയ്യപ്പെട്ട ജനകീയ സാംസ്‌കാരിക വേ ദി പ്രവര്‍ത്തകന്‍ രമേശന്റെ മുപ്പത്തിയാറാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പയ്യന്നൂര്‍ ഷേണായ് സ്‌ക്വയറില്‍ ജനകീയ കലാസാഹിത്യവേദി സംഘടിപ്പിച്ച സാംസ്‌കാരിക ദേശീയത:അര്‍ത്ഥ വും അനര്‍ത്ഥവും എന്ന സെമിനാറില്‍ വിഷയം അവതരിപ്പിച്ച് സം സാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും അവരുടെ പ്രത്യയ ശാശ്ത്രദാതാക്കളായ സംഘപരിവാറും അതിന്റെ അനുചരവൃന്ദവും ഒരുതരം ഭ്രാന്തമായ ദേശീയതയാണ് പ്രചരിപ്പിക്കുന്നത്. അവരതിനെ സാംസ്‌കാരിക ദേശീയതയെന്ന് വിളിക്കുന്നുണ്ടെങ്കിലും അത് ഫാ സിസത്തിന്റെ രാഷ്ട്രീയ പ്രത്യ യശാസ്ത്രമല്ലാതെ മറ്റൊന്നുമല്ല. സവര്‍ക്കര്‍ പ്രഖ്യാപിച്ച ഹിന്ദുത്വവും ദീനദയാല്‍ ഉപാധ്യായ പ്രചരിപ്പിച്ചതായി പറയുന്ന ഏ കാത്മമാനവാദവുമൊക്കെ, ഹി റ്റ്‌ലറെ ന്യായീകരിച്ച ഗോള്‍ വാള്‍ക്കറുടെ വിചാരധാരക്ക് കീഴടങ്ങി നില്‍ക്കുന്ന രാഷ്ട്രീയം മാത്രമാണ് ഫാസിസത്തിലേക്ക് വഴി തുറക്കുന്ന ഈ ഹിംസാത്മകതക്കെതിരായി സാമ്രാജ്യത്വ വിരുദ്ധതയിലും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും അടിയുറച്ചതും എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതും സര്‍വ്വദേശീയത അം ഗീകരിക്കുന്നതുമായ ദേശീയബോധമാണ് വളര്‍ത്തിയെടുക്കേണ്ടതെന്ന് മോഹന്‍ദാസ്പറഞ്ഞു.
പി.കെ.സുരേഷ് കുമാര്‍, കെ.എം. വേണുഗോപാല്‍, ഹരിദാസ് പാലയാട്, കമ്പില്‍ പി. രാമചന്ദ്രന്‍, ശിവന്‍ കാങ്കോല്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചു.
ജനകീയ കലാസാഹിത്യവേ ദി സംസ്ഥാന സെക്രട്ടറി പി.കെ. വേണുഗോപാലന്‍ രക്തസാക്ഷിരമേശനെ അനുസ്മരിച്ച് സംസാരിച്ചു.കെ. ദേവി അധ്യക്ഷത വ ഹിച്ചു. ജനകീയ കലാസാഹിത്യവേദി കണ്ണൂര്‍ജില്ലാ കണ്‍വീനര്‍ പി.വി.പത്മനാഭന്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment