Latest News

അനുമോദിച്ചു

പയ്യന്നൂര്‍: കേരള പൂരക്കളി കലാഅക്കാഡമി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അക്കാഡമി ഭരണ സമിതി അംഗങ്ങളെ അനു മോദിച്ചു. 
എ.കെ.കൃഷ്ണന്‍ മാസ്റ്റര്‍ ഓഡിറ്റോറിയത്തില്‍ സി. കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ദാമോദരന്‍ പണിക്കര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം എ ല്‍എ. കെ.കുഞ്ഞിരാമന്‍ മുഖ്യപ്രഭാഷണം നടത്തി.പയ്യന്നൂര്‍ നഗരസഭാ അധ്യക്ഷന്‍ ശശി വട്ടക്കൊവ്വല്‍, പി.പി. ദാമോദരന്‍, എ.കെ.ശ്രീജ, മയിച്ച ഗോവിന്ദന്‍ , പി.പി.കരുണാകരന്‍, പി.രമേശന്‍, മണിയറ ചന്ദ്രന്‍, പി.സുരേന്ദ്രന്‍, പി.അ ശോ കന്‍ എ ന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അന്നൂര്‍ തലയന്നേരി പൂമാലക്കാവ്, ഭഗവതിക്കാവ് പൂരക്കളി യൂണിറ്റിന്റെ പൂരക്കളിയും മടിക്കൈ ഗോപാലകൃഷ്ണന്‍, കൊയോങ്കര 'ാസ്‌കരന്‍ പണിക്കര്‍ എന്നിവരുടെ മറത്തുകളിയും നടന്നു.

No comments:

Post a Comment