Latest News

ഉണ്ണി കാനായിക്ക് സ്വീകരണം നല്‍കി

പയ്യന്നൂര്‍: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ യുവകലാ പ്രതിഭകള്‍ക്കുള്ള അവാര്‍ഡുനേടിയ ശില്‍പി ഉണ്ണി കാനായിക്ക് പയ്യന്നൂര്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചശേഷം മടങ്ങിയെത്തിയതായിരുന്നു ഉണ്ണി.
ഉണ്ണികൂടി അംഗമായ കാനായിയിലെ യുവജനകലാസമിതിയാണ് സ്വീകരണം നല്‍കിയത്. സെക്രട്ടറി എ.വി കണ്ണന്‍ പുഷ്പഹാരം നല്‍കി. ഇ. രാഘവന്‍, കെ. സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ബൈക്കുകളോടെ അകമ്പടിയോടെ കാനായിയിലെ നാട്ടുകാര്‌#ോ നാട്ടിലേക്ക് ആനയിച്ചു.

No comments:

Post a Comment