Latest News

കുടിവെള്ളം നല്‍കി

പയ്യന്നൂര്‍: കൊടിയ വരള്‍ച്ചയും മാലിന്യ പ്ലാന്റില്‍ നിന്നുള്ള മലിനജലം ഒഴുക്കുനിമിത്തം കുടിവെള്ളം കിട്ടാക്കനിയായ രാമന്തളി പഞ്ചായത്തിലെ ഏഴിമല നാവല്‍ അക്കാദമി പയ്യന്നൂര്‍ ഗേറ്റ് പരിസരത്തും സമീപ സ്ഥലങ്ങളിലും ദാഹജലം എത്തിച്ചുകൊണ്ട് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷ് പയ്യന്നൂര്‍ യൂനിറ്റ് മാതൃകയായി ഏഴിമല നാവല്‍ അക്കാദമി പയ്യന്നൂര്‍ ഗേറ്റ് പരിസരത്ത് നടന്ന പരിപാടി എ.കെ.പി.എ സംസ്ഥാന സെക്രട്ടറി ദിലീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രമോദ് പി.വി. സ്വാഗതവും, യൂനിറ്റ് പ്രസിഡണ്ട് കെ. ജയറാം അധ്യക്ഷത വഹിച്ചു. കൃഷ്ണദാസ് മാധവി, കെ.പി. രാജേന്ദ്രന്‍, വിതിലേഷ് അനുരാഗ്, അശോക് കുമാര്‍ പുറച്ചേരി, മനോജ് കാര്‍ത്തിക, അഡ്വ. കുട്ടികൃഷ്ണപൊതുവാള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനാര്‍ദ്ദനന്‍ പുത്തൂര്‍ നന്ദി പറഞ്ഞു. എ.കെ.പി.എ അംഗങ്ങള്‍ വാഹനത്തില്‍ വിവിധ സ്ഥലങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്തു.

No comments:

Post a Comment