Latest News

ഇ.പി. ശ്യാംജിത്തിന് കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്

പയ്യന്നൂര്‍: കേന്ദ-സാംസ്‌കാരിക വകുപ്പിന്റെ സി.സി.ആര്‍.ടി സ്‌കോളര്‍ഷിപ്പിന് പയ്യന്നൂര്‍ യോദ്ധാ കളരിപ്പയറ്റ് അക്കാദമിയിലെ ഇ.പി.ശ്യാംജിത്ത് അര്‍ഹനായി. കളരിപ്പയറ്റിലെ മികവിനാണ് സ്‌കോളര്‍ഷിപ്പ്.ഇന്റര്‍നാഷണല്‍ ഫോക് ഫെസ്റ്റ്, നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ തുടങ്ങിയ വേദികളില്‍ കളരിപ്പയറ്റ് അവതരിപ്പിച്ചിട്ടുണ്ട്. പയ്യന്നൂര്‍ തായിനേരി എസ്.എ.ബി.ടി.എം ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥിയായ ശ്യാംജിത്ത് പയ്യന്നൂരിലെ ടി. ഭരതന്റെയും ഇ.പി. ശ്രീജയുടെയും മകനാണ്.


No comments:

Post a Comment