Latest News

ഏഴാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

ചവറ: കരുനാഗപ്പള്ളി കുലശേഖരപുരത്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിലെ ജനല്‍ കന്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുലശേഖരപുരം മാമ്പറ്റകിഴക്കതില്‍ പ്രസന്നന്‍ഷൈല ദന്പതികളുടെ മകള്‍ പ്രീതി (12)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുട്ടി കിടന്ന മുറി പൂട്ടിയ നിലയിലായിരുന്നു. പോലീസെത്തിയാണ് മുറിതുറന്നത്. കുലശേഖരപുരം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. 

No comments:

Post a Comment