Latest News

കളിയാട്ട മഹോത്സവം

പയ്യന്നൂര്‍:അന്നൂര്‍ തലയന്നേരി ശ്രീ പുളുക്കൂല്‍ തറവാട് കളിയാട്ട മഹോത്സവം നാളെയും മറ്റന്നാളുമായി നടക്കും. കുണ്ടോറചാമുണ്ഡി, കുറത്തി, മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, കുടിവീരന്‍, തൊണ്ടച്ഛന്‍ തെയ്യം എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. സമാപന ദിവസമായ മറ്റന്നാള്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് പുതിയഭഗവതിയുടെ പുറപ്പാട്. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ അന്നദാനവും ഉണ്ടായിരിക്കും.
പയ്യന്നൂര്‍: കണ്ടങ്കാളി മഞ്ഞാച്ചേരി അടിയോടി തറവാട് കളിയാട്ടം നാല് അഞ്ച് തീയതികളില്‍ നടക്കും. നാലിന് ശനിയാഴ്ച രാവിലെ ഏഴുമണിക്ക് ഗണപതിഹോമം, പത്ത് മണിക്ക് കുടുംബസദസ്സ്, വൈ കുന്നേരം ഏഴുമണി മുതല്‍ തോറ്റം പുറപ്പാടും തെയ്യക്കോലങ്ങളും അഞ്ചിന് രാവിലെ ആറുമണിക്ക് ശ്രീചട്ടിയൂര്‍ ഭഗവതിയുടെപുറപ്പാട്.
പയ്യന്നൂര്‍: ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ കാങ്കോല്‍ ശ്രീ കണ്ണങ്ങാട്ട് ഭഗവതീക്ഷേത്രത്തില്‍ മൂന്നാണ്ടുകള്‍ക്ക് ശേഷമുള്ള കളിയാട്ട മഹത്സവം നാലുമുതല്‍ എട്ടുവരെയുള്ള തീയതികളില്‍ വിവിധ സാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കും.
നാലിന് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് കാങ്കോല്‍ ശ്രീ പണയക്കാട്ട് ഭഗവതീക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന വിഘ്‌നേശ്വര വനിതാ സംഘം അവതരിപ്പിക്കുന്ന ശിങ്കാരിമേളത്തോടുകൂടിയ കലവറ നിറയ്ക്കല്‍ ഘോഷയാത്ര.
ആറുമണിക്ക് നടക്കുന്ന സാംസ്‌കാരിക സദസ്സ് ടി.വി. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡോ. ആര്‍.സി കരിപ്പത്ത് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ആലപ്പടമ്പ ശ്രീ കണ്ണങ്ങാട്ട് ഭഗവതീക്ഷേത്ര പൂരക്കളി സംഘം അവതരിപ്പിക്കുന്ന പൂരക്കളി.
അഞ്ചിന് ഞായറാഴ്ച രാത്രി എട്ട് മണിക്ക് പ്രസീത ചാലക്കുടി നയിക്കുന്ന പയ്യന്നൂര്‍ നിശാഗന്ധി ഓര്‍ക്കസ്ട്രയുടെ ഗാനമേള.
ആറിന് തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് പ്രാദേശിക കലാകാരന്മാര്‍ അവരിപ്പിക്കുന്ന മെഗാഷോ.
ഏഴിന് ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ വിവിധ തെയ്യക്കോലങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് കൂത്ത്, തുടര്‍ന്ന് ചങ്ങനും പൊങ്ങനും.
എട്ടിന് ബുധനാഴ്ച പുലര്‍ച്ചെ നാല് മണിക്ക് മേലേരിക്ക് വിറക് വാരല്‍. പുലര്‍ച്ചെ അഞ്ച് മണിക്ക് കനലാട്ടം.തുടര്‍ന്ന് കണ്ണങ്ങാട്ട് ഭഗവതിയുടെതിരുമുടി നിവരല്‍.ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് അന്നദാനം.
പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ ശ്രീ മുത്തപ്പന്‍ ക്ഷേത്രം തിരുവപ്പന മഹോത്സവം മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ നടക്കും. ഏഴിന് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് ഗണപതിഹോമം, ഉച്ചയ്ക്ക് രണ്ട് മണിക്ക് മലയിറക്കല്‍ , വൈകുന്നേരം അഞ്ച് മണിക്ക് ശ്രീമുത്തപ്പന്‍ വെള്ളാട്ടം, രാത്രി പത്ത് മണിക്ക് ക്ഷേത്ര പരിസരത്തുനിന്നും കലശം എഴുന്നള്ളത്ത്.
എട്ടിന് ബുധനാഴ്ച രാവിലെ അഞ്ച് മണിക്ക് തിരുവപ്പന, ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മലകയറ്റല്‍. തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് ഏഴിന് ചൊവ്വാഴ്ച രാത്രി ഏഴുമണി മുതല്‍ പത്തുമണിവരെയും ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ മൂന്നുമണിവരെയും അന്നദാനമുണ്ടായിരിക്കും

No comments:

Post a Comment