Latest News

നല്ല ദിനങ്ങള്‍ വന്നു! എല്ലാം ശരിയായി!!

നല്ല ദിനങ്ങള്‍ വരണമെന്ന് ജനങ്ങളേവരും ആഗ്രഹിക്കുന്നത്. രണ്ടാം മന്‍മോഹന്‍സിംഗ് ഭരണത്തില്‍ സഹികെട്ട ജനത ഒരു
ഭരണമാറ്റത്തിനാഗ്രഹിച്ചതും അതുകൊണ്ടുതന്നെ. ഈ അവസരത്തിലാണ്
ബി.ജെ.പി തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നല്ല
ദിനങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയത്. കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ബി.ജെ.പിയും ജനങ്ങളും പ്രതീക്ഷിച്ചില്ല. എന്നത് മറ്റൊരു കാര്യമാണ്.1980ല്‍ രൂപംകൊണ്ട ബി.ജെ.പി, പതിനാറ് വര്‍ഷത്തിനുള്ളില്‍ തന്നെ ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന പരുവത്തിലെത്തിച്ചേര്‍ന്നത് ജനങ്ങളില്‍ ഞെട്ടലും ആശങ്കയും
ഉളവാക്കിയെന്നത് നേരാണ് പിന്നീട് 1998ലും 1999ലും അതിന് ഭണ
തുടര്‍ച്ചയുണ്ടായതും ജനങ്ങള്‍ കണ്ടതാണ്.നല്ലൊരു ഭരണമെന്നത് നരേന്ദ്രമോദിയുടെപ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍
മത ന്യൂനപക്ഷങ്ങളുടെ നേര്‍ക്കുള്ള ഭീഷണി ജനങ്ങളില്‍ ഭീതി ജനിപ്പിച്ചു. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഇന്ത്യയെന്ന മതേതര ജനാധിപത്യ രാജ്യത്തിന്റെ അടിസ്ഥാനശില തന്നെ തകര്‍ന്നാല്‍ കലാപവും കൊലപാതകവും അരങ്ങ് തകര്‍ത്ത് രാജ്യത്ത്
അരാജകത്വം സൃഷ്ടിക്കുകയായിരിക്കും ഫലം.അഴിമതി എന്നത് സാര്‍വ്വത്രികമാണ്. നെഹറു, ഇന്ദിര, രാജീവ്, നരസിംഹറാവു,
മന്‍മോഹന്‍സിംഗ്, വാജ്‌പേയ് എന്നീ ഭരണകര്‍ത്താക്കളുടെ കാലത്ത് പോലും അഴിമതി ആരോപണങ്ങല്‍ ഉയര്‍ത്തിയിരുന്നു. അതില്‍ പലതും സത്യമാണെന്ന് തെളിയുകയും ചെയ്തിരുന്നു. ചെറുതായാലും വലുതായാലും അഴിമതി എന്നത് എപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുമെന്നല്ലാതെ പൂര്‍ണ്ണമായും
നിര്‍ത്തലാക്കാന്‍ ആര്‍ക്കാണ് സാധിക്കുക? നരേന്ദ്രമോദിയിലൂടെ
നോട്ടുനിരോധനത്തിലൂടെ അഴിമതി നിര്‍മ്മാര്‍ജ്ജനം ഭീകരപ്രവര്‍ത്തനം
ഇല്ലാതാക്കല്‍, കള്ളപ്പണം തടയല്‍ എന്നീ കാര്യങ്ങള്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ആയിരം, അഞ്ഞൂറ് എന്നീ നോട്ടുകളുടെ വിനിമയം റദ്ദാക്കിയതിലൂടെ
സാധാരണ ജനങ്ങളുടെ ദുരിതം ഒന്നുകൂടി ഇരട്ടിക്കുകയായിരുന്നു. കോടീശ്വരന്മാര്‍ക്കും, പണക്കാര്‍ക്കും ഈ നിരോധനം പലതുകൊണ്ടും ഒരു അനുഗ്രഹമായിരുന്നു. അവരുടെ സുഖ സൗകര്യങ്ങള്‍ക്ക് യാതൊരു കുറവും ഉണ്ടാകില്ലെന്നത് ആര്‍ക്കും അറിയാവുന്നതാണ് വേണ്ടത്ര ചില്ലറ ഇറക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ച് എന്നത് ഈ നോട്ട് നിരോധനത്തിന്റെ ഒരു
ഫലമാണ്. ചെറുകിട വ്യവസായികള്‍, കര്‍ഷക തൊഴിലാളികള്‍
എന്നിവരുടെ ജീവിതം താറുമാറായി എന്ന് മാത്രമല്ല അസംഘടിത
മേഖലയിലുള്ളവരുടെ പണിപോലും ഇല്ലാതായി എന്ന സത്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത്. സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ പോലും അതിന്റെ പ്രവര്‍ത്തനത്തിലെ വേഗത കുറയ്ക്കാന്‍
കാരണമായതും ഇതുകൊണ്ടാണ്. നോട്ട് നിരോധനം ധീരമായ കാല്‍വെയ്പ്പാണെന്ന് പലരും പറയുന്നുണ്ടെങ്കിലും അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധര്‍ തികഞ്ഞ മണ്ടത്തരമാണെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.ഗ്രാമങ്ങളില്‍ ജീവിക്കുന്ന ഇന്ത്യയില്‍ കറന്‍സിരഹിത ഇടപാടുകാര്‍ക്ക് വിദൂരസാധ്യത പോലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ ഒമ്പത് മാസം പൂര്‍ത്തിയാക്കി കഴിഞ്ഞു. തൊണ്ണൂറ്റിയൊന്ന് സീറ്റുമായി ഭരണ
കസേരയില്‍ എത്തിയ ഇടതുസര്‍ക്കാര്‍ എന്തൊക്കെ ശരിയാക്കിയിട്ടുണ്ട്?
അല്ലെങ്കില്‍ എന്തൊക്കെ നിറവേറ്റിയിട്ടുണ്ട്? ഒരു വര്‍ഷം പൂര്‍ത്തിയാക്കാത്ത ഒരു സര്‍ക്കാരിന്റെ കാല്‍വെയ്പ് എവിടെക്കാണ് പോകുന്നതെന്ന് ഒമ്പത് മാസത്തെ പ്രവര്‍ത്തനത്തിലൂടെ ബോധ്യപ്പെടുമെന്ന് തന്നെയാണ്
പറഞ്ഞുവരുന്നത് നമ്മുടെ സംസ്ഥാനത്ത് അമ്പത് ലക്ഷം വരുന്ന
അഭ്യസ്തവിദ്യരുണ്ട്. അവരില്‍ പലരും തന്നെ പി.എസ്.സി ലിസ്റ്റില്‍ ഇടംനേടിയവരാണ്. എന്നാല്‍ 2016 ഡിസംബര്‍ മുപ്പത്തിയൊന്നിന് മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയതും നാല് വര്‍ഷവും നാലര വര്‍ഷവും പൂര്‍ത്തിയാക്കാത്തതുമായ നൂറ്റിയറുപതോളം ലിസ്റ്റുകള്‍ റദ്ദാക്കിയെന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ പലര്‍ക്കുംതിരിച്ചടിയായിട്ടുണ്ട്. വര്‍ഷങ്ങളായി പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരുന്ന സ്വപ്നമാണ് ഇതിലൂടെ തകര്‍ന്നടിഞ്ഞത് പലര്‍ക്കും പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനിയൊരു പരീക്ഷ പോലും എഴുതാന്‍ കഴിയില്ല. ഏറ്റവും വലിയ ലിസ്റ്റുകള്‍പോലും നാലര വര്‍ഷം നീട്ടുന്നതില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിച്ചു എന്നത് വലിയൊരു വിഭാഗംഉദ്യോഗാര്‍ത്ഥികളോട് ചെയ്ത അപരാധമായി മാത്രമേ കാണാന്‍ കഴിയു. പുതുമുഖങ്ങള്‍ക്കും ഇളം പ്രായക്കാര്‍ക്കും അവസരം കൊടുക്കണമെന്ന ന്യായം പറഞ്ഞ് ഇതില്‍ നിന്നും തടിയൂരുന്നത് നല്ലൊരു വിഭാഗം യുവജനങ്ങളുടെ വോട്ടുവാങ്ങി അധികാരത്തിലെത്തിയ മുന്നണിക്ക് യോജിച്ചതാണോ എന്ന് ന്തിക്കേണ്ടതാണ്.

No comments:

Post a Comment