Latest News

പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബിക്ക് പുതിയ പ്രവര്‍ത്തക സമിതി

അബുദാബി: പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം പുതിയ പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുത്തു. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്. സുരേഷ് പയ്യന്നൂര്‍ (പ്രസിഡന്റ്), മുത്തലിബ്. പി.എസ് (ജനറല്‍ സെക്രട്ടറി), ജ്യോതിഷ് കുമാര്‍.പി (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. യു. ദിനേശ് ബാബു, ബി. ജ്യോതിലാല്‍ (വൈസ് പ്രസിഡന്റ്), സി . കെ . രാജേഷ്, കെ . കെ . ശ്രീവത്സന്‍ (ജോ: സെക്രട്ടറി), വി.കെ. ഷാഫി , വി.ടി.വി. ദാമോദരന്‍, ജനാര്‍ദ്ദനദാസ് കുഞ്ഞിമംഗലം, രാജേഷ് പൊതുവാള്‍, രാജേഷ് കോടൂര്‍, അബ്ദുള്‍ ഗ ഫൂര്‍, അബ്ബാസ്, ദിലീപ്, രഞ്ജി ത്ത് , മധു വെള്ളൂര്‍ , കെ .ടി .പി രമേഷ് (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് മറ്റുഭാരവാഹികള്‍ . ഇന്ത്യന്‍ ഇസ്ലാമിക സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോ ഗത്തില്‍ പ്രസിഡന്റ്. വി.കെ. ഷാ ഫി അധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറിബി. ജ്യോതിലാല്‍ സ്വാ ഗതം പറഞ്ഞു. ഉസ്മാന്‍ കരപ്പാ ത്ത്, എം. അബ്ദുല്‍ സലാം, മുഹ മ്മദ് സാദ്, അജിത്ത് കുമാര്‍, ഇ. ദേവദാസ് തുടങ്ങിയവര്‍ പ്രസം ഗിച്ചു. ബി. ജ്യോതിലാല്‍ പ്ര വര്‍ത്തന റിപ്പോര്‍ട്ടും ജ്യോ തിഷ് കുമാര്‍. പി സാമ്പത്തിക റിപ്പോര്‍ ട്ടും അവതരിപ്പിച്ചു.

No comments:

Post a Comment