Latest News

വനിതാദിനം ആചരിച്ചു

പയ്യന്നൂര്‍: വിദ്യാപീഠം സോഷ്യോളജി അസോസിയേഷന്റെ നേതൃത്വത്തില്‍ ലോക വനിതാദിനം പ യ്യന്നൂര്‍ വിദ്യാപീഠംകോളേജില്‍ ആചരിച്ചു. സ്ത്രീ ശാക്തീകരണ ദീപം തെളിയിച്ചുകൊണ്ട് പരിപാടിയുടെഉദ്ഘാടനംവാസുചോറോ ട് നിര്‍വ്വഹിച്ചു. പുരുഷന് എല്ലാ അര്‍ത്ഥത്തിലും ശക്തിപകരേണ്ടു ന്ന സ്ത്രീകള്‍ ഈ ആഗോളീകരണ വര്‍ത്തമാനകാലത്ത് കേവ ലം ആസ്വാദന വസ്തുവായി മാറുന്നത് തിരുത്തപ്പെടേണ്ടതാണനെ ന്നും ലോകത്തിന്റെ ചക്രമണം തന്നെ വരുംനാളുകളില്‍ സ്ത്രീ കളാല്‍ നിയന്ത്രിക്കപ്പെടേണ്ടുന്ന സാഹചര്യത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേ ഹം ഓര്‍മ്മിപ്പിച്ചു.
അസോസിയേഷന്‍ ചെയര്‍ മാന്‍ കെ.എം. സതീശന്‍ അ ധ്യ ക്ഷത വഹിച്ച ചടങ്ങില്‍ കെ.യു അനില്‍കുമാര്‍, അജയന്‍ കുന്നുമ്മല്‍, സുധീഷ് പാറക്കാല്‍ എ ന്നിവര്‍സംസാരിച്ചു.സാന്ത്വ ന സ്വാ ഗതം പറഞ്ഞു. രസ്‌ന, സാ ന്ത്വന, സ്‌നേഹ, റിന്‍സി , ശില്‍പ തുടങ്ങിയവര്‍ സ്ത്രീ ശാക്തീകരണത്തിന് നേതൃത്വം നല്‍കി. വി വിധങ്ങളായ കലാപരിപാടിക ളും അരങ്ങേറി.
പയ്യന്നൂര്‍: പെരുമ്പ ലയണ്‍സ്‌ക്ലബ്ബിന്റെയും ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ ലോക വനിതാദിനം ആഘോഷിച്ചു. ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എസ്. ജയമോഹന്‍ സ്വാഗതം പറഞ്ഞ ചടങ്ങി ല്‍ പെരുമ്പ ലയണ്‍സ് ക്ലബ്ബ് പ്ര സിഡണ്ട് കെ. നാസിം അധ്യക്ഷ ത വഹിച്ചു. ലയണ്‍സ് സെക്രട്ടറി ഷൈനി രവി, ട്രഷറര്‍ ഷബിത യാസര്‍, കെ. അശോകന്‍ എന്നിവര്‍ സംസാരിച്ചു. കെ.യു വിജയ ന്‍ നന്ദി പറഞ്ഞു.

No comments:

Post a Comment