Latest News

ബെസ്റ്റ് പെര്‍ഫോമന്‍ അവാര്‍ഡ് വിവേക് പൊതുവാളിന്

പയ്യന്നൂര്‍: ഗള്‍ഫ്, മലബാര്‍ മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തന രംഗത്ത് നിറ സാന്നിധ്യമായിരു ന്ന പ്രവര്‍ത്തി ഗ്രൂപ്പിന്റെ ചെയര്‍ മാനും പയ്യന്നൂര്‍ സ്വദേശിയുമായ വിവേക് പൊതുവാള്‍ ഇത്തവണത്തെ പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ബെസ്റ്റ് പെര്‍ ഫോര്‍മര്‍ അവാര്‍ഡിനര്‍ഹനായി. പയ്യന്നൂരിലെ കെ.പി. ബാലകൃഷ്ണപൊതുവാളുടെയും കാര്‍ ത്യായനി അമ്മയുടെയും മകനാ യ വിവേകിന് നിരവധി ദേ ശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഏപ്രില്‍ പതിനാറിന് നടക്കുന്ന വ്യാപാരി കുടുംബമേളയില്‍ വിവേകിനെ അനുമോദിക്കും. സാമൂഹ്യ-രാഷ്ട്രീയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

No comments:

Post a Comment