Latest News

12-കാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: മദ്രസ വിദ്യാര്‍ത്ഥിയാ യ പന്ത്രണ്ടുകാരനെ പ്രകൃതി വി രുദ്ധ പീഡനത്തിനിരയാക്കിയ മ ദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവട്ടൂര്‍ തോട്ടിക്കീലിലെ നുറുല്‍ ഇസ്ലാം മദ്രസ അധ്യാപകന്‍ തോട്ടിക്കീലിലെ വാഴയില്‍ വീട്ടില്‍ മമ്മൂട്ടിയെ(47)യാണ് തളിപ്പറമ്പ് സി.ഐ. പി.കെ.സുധാകരന്‍ അറസ്റ്റ് ചെയ്തത്.
ഈമാസം പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം. മദ്രസയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചും ഇരുപതാം തീയതിയും ഇരുപത്തിനാലിനും മദ്രസ മുറിയുടെ അകത്തുവെച്ചും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെ ന്ന് പന്ത്രണ്ടുകാരനായ വിദ്യാര്‍ ത്ഥി ചൈല്‍ഡ്‌ലൈനിന് നല്‍കി യ പരാതിയിലാണ് പോ ക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ മറ്റു ചില കുട്ടികളെയും പീഡിപ്പിച്ചതായി പോലീസിനോട് സമ്മതിച്ചു. എന്നാല്‍ ഒരു പരാതി മാത്ര മേ നിലവിലുള്ളു. അറസ്റ്റിലായ പ്രതിയെ ഇന്ന് തളിപ്പറമ്പ് ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിവ് ഹാജരാക്കും.

No comments:

Post a Comment