Latest News

120 ലിറ്റര്‍ വാഷ് പിടികൂടി

പയ്യന്നൂര്‍: എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ റോഡരുകിലെ കലുങ്കിനടിയില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ നൂറ്റിയിരുപത് ലിറ്റര്‍ വാഷ് പിടികൂടി.
ഇന്നലെ വൈകുന്നേരം നാല് മണിയോടെ പൊന്നംവയല്‍ ആനപ്പെട്ടിയില്‍ വെച്ചാണ് ബാരലിലും രണ്ട് വലിയ കന്നാസിലും സൂക്ഷിച്ചുവെച്ച നിലയില്‍ ഉടമസ്ഥനില്ലാത്ത വാഷ് പയ്യന്നൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി. വാസുദേവന്‍, പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് തൂണോളി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനോജ്, സന്തോഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

No comments:

Post a Comment