Latest News

16-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാ ത്ത പെണ്‍കുട്ടിയെ പ്രണയം നടി ച്ച് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി കര്‍ണ്ണാടകയില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടിയാന്മല വാളിയാങ്കല്‍ വിപിന്‍കുര്യ(23)നെയാണ് പയ്യന്നൂര്‍ സി.ഐ എം.പി. ആസാദി ന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐ. ഗിരീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.വി. രാജേഷ്,, ബൈജു, സെറീന എന്നിവരടങ്ങിയ സംഘം കഴിഞ്ഞ ദിവസം കര്‍ണ്ണാടക സുള്ള്യയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് പിടികൂടിയത്. പിലാത്തറയിലെ ഒരു ധ്യാനകേന്ദ്രത്തില്‍ വെച്ച് പരിചയപ്പെട്ട രാജഗിരിയിലെ പതിനാറുകാരിയായ പെണ്‍കുട്ടിയെണ് യുവാവ് പ്രലോഭിപ്പിച്ച് ട്ടിക്കൊണ്ടുപോവുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊ ക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഇക്കഴിഞ്ഞ മാര്‍ച്ച് പതിനാറിന് വൈകുന്നേരത്തോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. അറസ്റ്റിലായ പ്രതിയെ തലശ്ശേരി ജുവൈനല്‍ കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment