Latest News

ലീഗ്-സി.പി.എം സംഘര്‍ഷം 19 പേര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: ചെറുതാഴം കൊവ്വപ്പുറത്ത് ലീഗ്-സി.പി.എം സംഘട്ടനത്തെ തുടര്‍ന്ന് ഇരുവിഭാഗത്തിന്റെയും പരാതിയില്‍ പത്തൊമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കൊവ്വപ്പുറത്തെ സി.പി.എം. പ്രവര്‍ത്തകന്‍ റോബി റാഫേലിന്റെ പരാതിയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരായ സുഹൈബ്, മുഹമ്മദ് കുഞ്ഞി തുടങ്ങി പത്തോളം പേര്‍ക്കെതിരെയും ലീഗ് പ്രവര്‍ത്തകനായ സുഹൈബിന്റെ പരാതിയില്‍ റോബി റാഫേല്‍, അജിത് ലൂയിസ് തുടങ്ങി ഒമ്പതോളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.
അതേസമയം സംഘര്‍ഷം നിലനില്‍ക്കുന്ന കൊവ്വപ്പുറം പ്രദേശത്ത് തളിപ്പറമ്പ് സി.ഐ പി.കെ. സുധാകരന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സാമാധാനയോഗം വിളിച്ചുചേര്‍ത്തു.

No comments:

Post a Comment