Latest News

ജി.എസ്.ബി. വാര്‍ഷിക പരിവാര്‍ മിലന്‍-2017

പയ്യന്നൂര്‍:ശ്രീ കാശിമഠ് സേവാ പ്രതിഷ്ഠാന്‍ മഹാസഭയുടെ ഒരു കുടുംബ കൂട്ടായ്മ മുപ്പതിന് ഞായറാഴ്ചതായിനേരി സൂര്യ സന്നിധിയില്‍ വെച്ച് നടക്കും.
രാവിലെ ഒമ്പത് മണിക്ക് രജിസ്‌ട്രേഷന്‍. ഒമ്പതര മണിക്ക് കലശ പ്രതിഷ്ഠ. തുടര്‍ന്ന് സത്യനാരായണ പൂജ, പത്ത് മണിക്ക് ഭജനോപാസന, പന്ത്രണ്ട് മണിക്ക് മംഗളാരതി തുടര്‍ന്ന് പ്രസാദ വിതരണം.
പന്ത്രണ്ടരമണിക്ക് സമാപനസമ്മേളനം. എസ്.കെ.എസ്.പി പ്രസിഡണ്ട് ശിവപ്രസാദ് എസ് ഷേണായിയുടെ അധ്യക്ഷനായിരിക്കും. കേരള ഗ്രാമസഭ നോര്‍ത്ത് സോണ്‍ രക്ഷാധികാരി മഹേഷ് ചന്ദ്രബാളിക മുഖ്യാതിഥിയായിരിക്കും. എസ്.കെ.എസ്.പി യൂത്ത് വിംഗ് പ്രസിഡണ്ട് ജി.രാകേഷ് കമ്മത്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. രക്ഷാധികാരി ജി. മനോഹര്‍ ഷേണായി സ്വാഗതവും യൂത്ത് വിംഗ് സെക്രട്ടറി പി. ശ്രീധര ഷേണായി നന്ദിയും പറയും.
ചടങ്ങില്‍ വെച്ച് തയ്യല്‍ പരിശീലനം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ആള്‍ കേരള ഗ്രാമസഭ ഏര്‍പ്പെടുത്തിയ സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും.

No comments:

Post a Comment