Latest News

പയ്യന്നൂര്‍ സൗഹൃദ വേദിയുടെ 'ഒപ്പരം 2017' ശ്രദ്ധേയമായി

അബുദാബി: പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം പതിന ഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുടുംബ സംഗമം സം ഘടിപ്പിച്ചു.' 'ഒപ്പരം 2017' 'എന്ന പേരില്‍ അബുദാബി മുറൂര്‍ റോഡി ലെ സാഫ്രണ്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ കലാ കായിക മത്സരങ്ങള്‍ പരിപാടിയുടെ ഭാഗമായി നടന്നു.സൗഹൃദവേദി അബു ദാബി ഘടകം പ്രസിഡണ്ട് സുരേഷ് പയ്യന്നൂര്‍,ജനറല്‍ സെക്രട്ടറി മുത്തലീബ്, ട്രഷറര്‍ ജ്യോതിഷ് കുമാര്‍, വൈസ് പ്രസിഡണ്ട് ജ്യോതിലാല്‍,ജോയിന്റ് സെക്രട്ടറി കെ.കെ.ശ്രീ.പിലിക്കോട്, രാജേഷ് കോട്ടൂര്‍ ,വി.ടി.വി.ദാമോദരന്‍,വി.കെ.ഷാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘ ടിപ്പിക്കുമെന്ന് പ്രസിഡണ്ട് സുരേഷ് പയ്യന്നൂര്‍ അറിയിച്ചു.

No comments:

Post a Comment