Latest News

എട്ടിക്കുളം മഖാം ഉറൂസ് 22 മുതല്‍ 27വരെ

പയ്യന്നൂര്‍:സ്വഹാബികള്‍ അന്ത്യവിശ്രമം കൊള്ളുന്നഎട്ടിക്കുളം ഏഴിമല, കോട്ടയില്‍പള്ളി, തലക്കാല്‍ പള്ളി സംയുക്ത മഖാം ഉ റൂസ് ഇരുപത്തിരണ്ട് മുതല്‍ ഇരുപത്തിയേഴുവരെസ്വഹാബനഗറി ല്‍(തലക്കാല്‍പള്ളിമഖാം)നടക്കും.
നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ ഒ.പി. ഹമീദ് ഹാജി പതാക ഉയര്‍ ത്തും. തുടര്‍ന്ന് തലക്കാല്‍ പള്ളി മഖാം സിയാറത്ത്.
ഇരുപത്തിരണ്ടിന് ശനിയാഴ്ച മഗ്‌രിബ് നിസ്‌കാരനാനന്തരം ഉ റൂസ് മുബാറക് ഉദ്ഘാടനം. ടി.പി. അഹമ്മദ്കുഞ്ഞിയുടെ അധ്യക്ഷതയില്‍ ശൈഖുനാ പി.കെ.പി അബ്ദുസലാം മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. ഹുസൈന്‍ ഫൈ സി ഇര്‍ഫനി, എന്‍.ടി. ഖാസിം, എന്‍.എ.വി മഹമൂദ് എന്നിവര്‍ സ ന്നിഹിതരായിരിക്കും. കാസര്‍ കോട് മാലിക് ദിനാര്‍ ഖത്വീബ് അ ബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. പി. മുഹമ്മദ് ശരീഫ് സ്വാഗതവും വി.വി. അ ബ്ദുല്‍ ഗഫൂര്‍ നന്ദിയും പറയും.
ഇരുപത്തിമൂന്നിന് ഞായറാഴ് ച അസര്‍ നിസ്‌കാരാനന്തരം മജ് ലിസുന്നൂര്‍. അല്‍ഹാഫിള് സയ്യിദ് അബ്ദുല്‍ ഖാദിര്‍ ഫൈസി പട്ടാ മ്പി നേതൃത്വം നല്‍കും.
മഗ്‌രിബ്‌നിസ്‌കാരാനന്തരം ഖുര്‍ആനും ആധുനിക ശാസ്ത്ര വുംഎന്ന വിഷയത്തില്‍ ആബിദ് ഹുദവിതച്ചണ്ണപ്രഭാഷണംനടത്തും.
ഇരുപത്തിനാലിന് തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കോട്ടയില്‍ പള്ളി മഖാം സിയാറത്തും മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി കൂട്ട പ്രാര്‍ത്ഥനയും. പാണക്കാട് സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.
മഗ് രിബ് നിസ്‌കാരനാന്തരം വളരുന്ന യുഗവും തളരുന്ന യുവത്വവും എന്ന വിഷയത്തില്‍ അന്‍ വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴയും ഇരുപത്തിയഞ്ചിന് ചൊ വ്വാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം പ്രണയം പ്രവാചകനോട് എന്ന വിഷയത്തില്‍ സിദ്ദിഖ് ദാ രിമി ബക്കളവും ഇരുപത്തിയറിന് കെണിവലകള്‍ കുടുംബിനികള്‍ ക്ക് ചുറ്റും എന്ന വിഷയത്തില്‍ അബ്ദുല്‍ ഗഫൂര്‍ മൗലവി കീച്ചേരിയും പ്രഭാഷണം നടത്തും.
ഇരുപത്തിയേഴിന് വ്യാഴാഴ്ച സമാപനവും , ഖത്മുല്‍ ഖുര്‍ആ ന്‍ ദിക്‌റ് ദുആ സമ്മേളനവും. എ.കെ. അബ്ദുസലാം അധ്യക്ഷനായിരിക്കും. ഉദ്ഘാടനവും ദിക്‌റ ദു ആ മജ്‌ലിസ് നേതൃത്വവും സ യ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍ അല്‍ ബുഖാരി, മലപ്പുറം നിര്‍വ്വഹിക്കും. ജാഹിലിയ്യത്ത് തിരിച്ചുവരുമ്പോള്‍ എന്ന വിഷയത്തില്‍ എട്ടിക്കുളം മഹല്ല് ഖത്വിബ് ഹു സൈ ന്‍ ഫൈസി ഇര്‍ഫാനി മുഖ്യപ്രഭാഷണം നടത്തും. ഉറൂസ് കമ്മി റ്റി ജനറല്‍ കണ്‍വീനര്‍ ബഷീര്‍ ദാരിമി സ്വാഗതവും ജോയിന്റ് ക ണ്‍വീനര്‍ അബ്ദുല്‍ മാജിദ് ഹു ദവി നന്ദിയും പറയും. തുടര്‍ന്ന് ളുഹ്ര്‍ നിസ്‌കാരാനന്തരം മഖാം പരിസരത്ത് അന്നദാനം നടക്കും.

No comments:

Post a Comment