Latest News

235 ലിറ്റര്‍ വാഷ് പിടികൂടി

ശ്രീകണ്ഠാപുരം: വാറ്റു കേന്ദ്രത്തില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ 235 ലിറ്റര്‍ വാഷ് പിടികൂടി. ഇന്നലെ വൈകുന്നേരം ആറുമണിയോടെ വലിയ അരീക്കാമലയില്‍ കക്കംതടത്ത് വെച്ചാണ് വാഷ് പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സി ആനന്ദ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ നിസാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിബു, പ്രകാശന്‍, ഉജേഷ് വിനോദ്, പ്രദീപന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പിടികൂടിയത്.

No comments:

Post a Comment