Latest News

240 കുപ്പി കര്‍ണ്ണാടക മദ്യം പിടികൂടി

കാസര്‍കോട്: ചെര്‍ക്കളയില്‍ ചപ്പുചവറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരുന്ന 240 കുപ്പി കര്‍ണാടക മദ്യം എക്‌സൈസ് പിടികൂടി. രഹസ്യവിവ രത്തിന്റെ അടിസ്ഥാന ത്തില്‍ കാസര്‍കോട് എക്‌സൈസ് റെയ്ഞ്ചും എക്‌സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡും നടത്തിയ സംയുക്ത പരി ശോധനയിലാണ് ചെര്‍ക്കള ജംഗ്ഷനടുത്ത് കലുങ്കിന് സമീപം റോഡ രികില്‍ ചപ്പുചവറുകളില്‍ ഒളിപ്പിച്ച നിലയില്‍ മദ്യം കണ്ടെത്തിയത്.180 മില്ലിലിറ്റര്‍ വരുന്ന കര്‍ണാടകയില്‍ മാത്രം വില്‍പ്പനാ നുമതിയുള്ള ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് വിസ്‌കിയാണ് പിടികൂടിയത്.
പ്രത്യേക സാഹചര്യത്തില്‍ മദ്യക്കടത്ത് തടയാനായി എക്‌സൈസ് ശക്തമായ പരിശോധനകള്‍ നടത്തിവരികയാണ്. ഏപ്രില്‍ ഇരുപതു വരെ പരിശോധനകള്‍ സജീവമായി തുടരും.

No comments:

Post a Comment