Latest News

കളിയാട്ടം 27, 28 തീയതികളില്‍

പയ്യന്നൂര്‍: കുഞ്ഞിമംഗലം വടക്കുമ്പാട്‌കൈപ്രത്ത് തറവാട് (കൊട്ടിലകം) കളിയാട്ടം ഏപ്രില്‍ ഇരുപത്തിയേഴ്, ഇരുപത്തിയെട്ട് തീയതികളില്‍ നടക്കും.
ഇരുപത്തിയേഴിന് വ്യാഴാഴ്ച രാവിലെ തന്ത്രി വലിയകുളം നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഗണപതിഹോമം, പ്രതിഷ്ഠാദിന പൂജയും നടക്കും. വൈകുന്നേരം തുടങ്ങല്‍. തുടര്‍ന്ന് കക്കറ ഭഗവതിയുടെ തോറ്റം, രാത്രി ഭൂതത്തിന്റെ പുറപ്പാടും കുറത്തി (മോന്തിക്കോലം)യുടെ പുറപ്പാടും നടക്കും.
ഇരുപത്തിയെട്ടിന് വെള്ളിയാഴ്ച രാവിലെ കക്കറ ഭഗവതി, കുണ്ടോറചാമുണ്ഡി എന്നി തെയ്യക്കോലങ്ങളുടെ പുറപ്പാട്.

No comments:

Post a Comment